കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാം സാധരണക്കാരനു വേണ്ടി: രാഹുല്‍

  • By Ajith Babu
Google Oneindia Malayalam News

Congress rally: PM, Sonia, Rahul defend reforms, blame Opposition
ദില്ലി: സാധാരണക്കാരന്റെ നന്മയെക്കരുതി മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക പരിഷ്‌ക്കരണ നടപടികള്‍ സ്വീകരിച്ചതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി രാഹുല്‍ഗാന്ധി. രാംലീല മൈതാനിയില്‍ സംഘടിപ്പിച്ച കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിക്കെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായാണു വിവരാവകാശ നിയമം പാസാക്കിയത്. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്കു തൊഴില്‍ ലഭ്യമാക്കുന്ന പദ്ധതികള്‍ നടപ്പാക്കി. കര്‍ഷകര്‍ക്കു ഗുണകരമായ ബില്‍ ഉടന്‍ തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ലോക് പാല്‍ ബില്‍ നടപ്പാക്കുന്നതിന് തടസ്സം പ്രതിപക്ഷമാണ്. അടിസ്ഥാനസൗകര്യമേഖല മെച്ചപ്പെട്ടു.

വിദേശ നിക്ഷേപം അനുവദിച്ചാല്‍ കടകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന ബിജെപിയുടെ വാദം തെറ്റാണ്. കര്‍ഷകര്‍ക്കും ഉപയോക്താക്കള്‍ക്കും ഒരു പോലെ ഗുണം ചെയ്യുന്നതാണു തീരുമാനം. പിന്നാക്ക വിഭാഗത്തെയും പാവപ്പെട്ടവരെയും കോണ്‍ഗ്രസ് എക്കാലവും സംരക്ഷിച്ച ചരിത്രമാണ് കോണ്‍ഗ്രസിനുള്ളതെന്നും രാഹുല്‍ അവകാശപ്പെട്ടു. അതേസമയം സര്‍ക്കാര്‍ തീരുമാനങ്ങളെക്കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിയ്ക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നതെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിലൂടെ എട്ട് കോടി ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കാനായെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

റാലിക്കായി വന്‍ സുരക്ഷാ ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. പതിനായിരം പൊലീസുകാരെ വിന്യസിച്ചു. പതിനായിരക്കണക്കിനു പ്രവര്‍ത്തകരാണു റാലിയില്‍ പങ്കെടുത്തത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, കേന്ദ്രമന്ത്രിമാര്‍ എന്നിവരും പ്രസംഗിച്ചു. അഴിമതിയാരോപണങ്ങളെ തുടര്‍ന്ന് പ്രതിച്ഛായ മങ്ങിയ പാര്‍ട്ടിയുടെ മുഖം മിനുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബഹുജന റാലി സംഘടിപ്പിച്ചത്.
പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ അനിവാര്യമാണ്.

English summary
Congress general secretary Rahul Gandhi today promised to get the Lokpal Bill passed in parliament in the coming months, even as he attacked the opposition for preventing the anti-corruption legislation's passage earlier.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X