ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പ് തുടങ്ങി
ഷിംല: ഹിമാചല്‍ പ്രദേശിലെ 68 നിയമസഭാസീറ്റിലേക്കുള്ള നിയമസഭാതിരഞ്ഞെടുപ്പ് തുടങ്ങി. 27 വനിതകളടക്കം 459 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം അഞ്ചിന് അവസാനിക്കും. വോട്ടെണ്ണല്‍ ഡിസംബര്‍ 20നാണ്.

ഭരണകക്ഷിയായ ബിജെപയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാനമത്സരം. നിലവില്‍ ബിജെപിക്ക് 41 ഉം കോണ്‍ഗ്രസിന് 23ഉം സീറ്റാണുള്ളത്. ബാക്കിയുള്ളതില്‍ ഒരു സീറ്റ് ബിഎസ്പിക്കും മൂന്നെണ്ണം സ്വതന്ത്ര്യനുമാണ്.
വിമത ശല്യമാണ് മുഖ്യമന്ത്രി പ്രേംലാല്‍ ധൂമല്‍ നേരിടുന്ന പ്രധാനവെല്ലുവിളി. ഹിമാചല്‍ ലോഖിത് പാര്‍ട്ടിയെന്ന പേരില്‍ 36 മണ്ഡലങ്ങളില്‍ വിമതര്‍ സജീവമാണ്. കോണ്‍ഗ്രസിനുവേണ്ടി മുന്‍ കേന്ദ്രമന്ത്രി വീരഭദ്രസിങാണ് പട നയിക്കുന്നത്.
ഡിസംബര്‍ 13, 17 തിയ്യതികളില്‍ ഗുജറാത്ത് തിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് വോട്ടെണ്ണല്‍ ഡിസംബര്‍ 20നാക്കി മാറ്റിയത്. കോണ്‍ഗ്രസ് കൂടുതല്‍ ഉദാരവത്കരണ നടപടികള്‍ പ്രഖ്യാപിച്ചതിനുശേഷമുള്ള തിരഞ്ഞെടുപ്പിനെ രാഷ്ട്രീയലോകം ഏറെ കൗതുകത്തോടെയാണ് വീക്ഷിക്കുന്നത്.












Click it and Unblock the Notifications