കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി നേതാക്കള്‍ ഖേദപ്രകടനം നടത്തി: തരൂര്‍

  • By Ajith Babu
Google Oneindia Malayalam News

Sasi Tharoor
ദില്ലി: തന്റെ ഭാര്യയെക്കുറിച്ച് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി നടത്തിയ പരാമര്‍ശത്തില്‍ ഒട്ടേറെ ബിജെപി നേതാക്കള്‍ ഖേദം പ്രകടിപ്പിച്ചതായി കേന്ദ്രമന്ത്രി ശശി തരൂര്‍. മുന്‍ മന്ത്രിമാരുള്‍പ്പെടെയുളള നേതാക്കള്‍ തങ്ങളിലൊരാളുടെ പരിതാപകരമായ സ്വഭാവപ്രകടനത്തില്‍ ഖേദം പ്രകടിപ്പിച്ചു എന്ന് തരൂര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

'സുനന്ദ അന്‍പത് കോടിയുടെ കൂട്ടുകാരിയാണ്' എന്ന മോഡിയുടെ പരാമര്‍ശമാണ് വിവാദമായത്. ഹിമാചലില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സോണിയയേയും മന്‍മോഹന്‍ സിംഗിനേയും രൂക്ഷമായി വിമര്‍ശിച്ച ശേഷമായിരുന്നു കേന്ദ്രമന്ത്രിസഭയില്‍ രണ്ടാമൂഴത്തിനെത്തിയ തരൂരിനെതിരേ മോഡി ആക്രമണം നടത്തിയത്.

ഐപിഎല്‍ വിവാദമുണ്ടായപ്പോള്‍ സുനന്ദ 50 കോടി ഓഹരിയുള്ള വെറും സുഹൃത്ത് മാത്രമായിരുന്നു എന്നും, പിന്നീട് ഈ സുഹൃത്ത് അദ്ദേഹത്തിന്റെ ഭാര്യയായി എന്നും മോഡി പ്രസംഗത്തില്‍ പറഞ്ഞു

എന്നാല്‍, വിലമതിക്കാനാവാത്തയാളാണ് തന്റെ ഭാര്യയെന്നും അതേക്കുറിച്ച് മനസ്സിലാക്കണമെങ്കില്‍ മോഡി ആരെയെങ്കിലും പ്രണയിക്കണമെന്നും തരൂര്‍ ട്വിറ്ററിലൂടെ മോഡിക്ക് മറുപടി നല്‍കിയിരുന്നു. താന്‍ ഭാര്യയെ പരസ്യമായോ രഹസ്യമായോ അംഗീകരിക്കാതിരുന്നിട്ടില്ലെന്നും തരൂര്‍ പറഞ്ഞിരുന്നു. ട്വിറ്ററില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള മോഡിയും തരൂരും തമ്മിലുള്ള വാക്‌പോര് സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെ പ്രവര്‍ത്തനം പോലും അവതാളത്തിലാക്കിയിരുന്നു.

English summary
Shashi Tharoor claims that many Bharatiya Janata Party leaders had reached out to him to regret the comment made by Gujarat Chief Minister Narendra Modi against his wife Sunanda Pushkar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X