കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവേകാനന്ദനും ദാവൂദിനും ഒരേ ഐക്യു :ഗഡ്കരി

  • By Ajith Babu
Google Oneindia Malayalam News

ഭോപ്പാല്‍: ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കാരി വീണ്ടും വിവാദങ്ങളില്‍ ചെന്നുചാടുന്നു. സാമൂഹിക സാംസ്‌കാരിക പരിഷ്‌കര്‍ത്താവ് സ്വാമി വിവേകാനന്ദനെ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിനോടു താരതമ്യപ്പെടുത്തിയാണ് ഗഡ്കരി വീണ്ടും വിവാദത്തില്‍ തലയിട്ടത്. ഇരുവരുടെയും ബുദ്ധിമാന (ഇന്റലിജന്‍സ് കോഷ്യന്റ് )നിലവാരം ഒരു പോലെയാണെന്നായിരുന്നു ബിജെപി അധ്യക്ഷന്റെ കണ്ടുപിടുത്തം. ഭോപ്പാലില്‍ നടന്നൊരു പൊതുപരിപാടിയിലാണ് ഗഡ്കരി വിവാദപരാമര്‍ശം നടത്തിയത്.

മനശാസ്ത്ര വിശകലന പ്രകാരം ഇരുവരുടെയും ഐക്യു ഏറെക്കുറെ സമാനമായിരിക്കാം. എന്നാല്‍ സ്വാമി വിവേകാനന്ദന്‍ അതിനെ രാഷ്ട്ര നിര്‍മാണത്തിനും മാനവസാഹോദര്യത്തിനും ആത്മീയതയ്ക്കും ഉപയോഗിച്ചപ്പോള്‍ ദാവൂദ് തന്റെ അധോലോക പ്രവര്‍ത്തനം വികസിപ്പിക്കുകയാണു ചെയ്തത്.

മനുഷ്യരെ ലിംഗ വര്‍ണ ഭാഷാഭേദമില്ലാതെ അവരുടെ ഐക്യു നിലവാരമനുസരിച്ചാകണം വിലയിരുത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നാല്‍പത് മിനിറ്റ് നീണ്ട പ്രസംഗത്തില്‍ അടുത്തിടെ ഉയര്‍ന്ന അഴിമതിയാരോപണങ്ങളെക്കുറിച്ചൊന്നും പ്രതികരിയ്ക്കാന്‍ ഗഡ്കരി തയാറായില്ല. പ്രസ്താവനയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വേറെയായിരുന്നെങ്കിലും ഈ താരതമ്യം അഴിമതി വിവാദത്തില്‍ കുടുങ്ങിയ ഗഡ്കരിയ്ക്ക പുതിയ തലവേദന സമ്മാനിയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.

ഇന്ത്യയുടെ സാംസ്‌കാരിക മഹത്വം എടുത്തുകാട്ടുന്നതിനായി ബിജെപി ഉയര്‍ത്തിക്കാട്ടുന്നവരില്‍ പ്രധാനിയാണ് സ്വാമി വിവേകാനന്ദന്‍. ഏതുവിധത്തിലായാലും അദ്ദേഹത്തെ ഒരു കള്ളക്കടത്തുകാരനുമായി താരതമ്യം ചെയ്യാന്‍ പാടില്ലെന്നാണ് വിമര്‍ശകരുടെ അഭിപ്രായം.

English summary
Gadkari on Sunday said the intelligence quotient level of Swami Vivekanand and Dawood Ibrahim was almost the same, but the spiritual leader had used it for nation building while the underworld don for pursuing crime.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X