Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളി നഴ്‌സിനെ തട്ടിക്കൊണ്ടു പോയി

UP
ദില്ലി: ഉത്തര്‍പ്രദേശില്‍ മലയാളി നഴ്‌സിനെ തട്ടിക്കൊണ്ടു പോയി. കൊട്ടാരക്കര പുത്തൂര്‍ സ്വദേശി വിജയമ്മ(50)യെയാണ് നവംബര്‍ 2ന് കാറിലെത്തിയ ഒരു സംഘം തട്ടിക്കൊണ്ടു പോയത്. റായ്ബറേലിയിലെ വീട്ടില്‍ നിന്നും ജോലിസ്ഥത്തേയ്ക്ക് പോകുമ്പോഴാണ് വിജയമ്മയെ തട്ടിക്കൊണ്ടു പോയത്. കാറിലെത്തിയ സംഘത്തിലെ ചിലര്‍ക്ക് വിജയമ്മയെ പരിചയമുണ്ടായിരുന്നു. ഇവര്‍ ലിഫ്റ്റ് തരാമെന്ന് പറഞ്ഞപ്പോള്‍ മുന്‍പരിചയമുള്ളതിനാല്‍ വിജയമ്മ കാറില്‍ കയറുകയായിരുന്നു. ഇതിന് ശേഷമാണ് നഴ്‌സിനെ കാണാതായത്.

സംഭവവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് പൊലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തട്ടിക്കൊണ്ടു പോകാനുപയോഗിച്ച കാറിന്റെ ഉടമയാണ് ഇതിലൊരാള്‍. ഇവരെ ചോദ്യം ചെയ്ത് വരുന്നതായി പൊലീസ് അറിയിച്ചു. അമേഠിയിലെ പ്രഥമികാരോഗ്യ കേന്ദ്രത്തിലാണ് വിജയമ്മ ജോലി ചെയ്യുന്നത്. കഴിഞ്ഞ 34 വര്‍ഷമായി ഇവര്‍ അമേഠിയിലാണ് താമസം. കഴിഞ്ഞ ജനുവരിയില്‍ വിജയമ്മയുടെ ഭര്‍ത്താവ് മരിച്ചിരുന്നു. ഇതിന് ശേഷം ഇവര്‍ ഒറ്റയ്ക്കായിരുന്നു താമസം.

കാണാതാവുന്ന സമയത്ത് വിജയമ്മ എട്ടു പവനോളം വരുന്ന ആഭരണങ്ങള്‍ ധരിച്ചിരുന്നതായി ഇവരുടെ മകന്‍ ബിനു പറഞ്ഞു. സിആര്‍പിഎഫ് ബാംഗ്ലൂര്‍ ക്യാപിലെ ഉദ്യോഗസ്ഥനായ ബിനു സംഭവത്തെ തുടര്‍ന്ന് റായ്ബറേലിയില്‍ എത്തിയിട്ടുണ്ട്.

കഴിഞ്ഞ ആഗസ്തില്‍ ഉത്തര്‍പ്രദേശിലെ ഹാഥ്രസില്‍ മലയാളി നഴ്‌സായ വല്‍സമ്മയെ തട്ടിക്കൊണ്ടു പോയിരുന്നു. തുടര്‍ന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം ഇവരെ കൊലപ്പെടുത്തുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+