മുല്ലപ്പെരിയാര്‍: അന്തിമവാദം ഫെബ്രുവരി 19ന്

മുല്ലപ്പെരിയാര്‍ സംബന്ധിച്ച ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിന് മറുപടി എഴുതി നല്‍കാന്‍ സുപ്രീംകോടതി മുന്‍പ് ഇരുസംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിരുന്നു. ഇത് പഠിച്ച് മറുപടി നല്‍കാന്‍ കുടുതല്‍ സമയം വേണമെന്ന് അറിയിച്ച് ഇരുസംസ്ഥനങ്ങളും നല്‍കിയ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. മുല്ലപ്പെരിയാര്‍ കേസ് പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ചിലും മാറ്റമുണ്ടാകും. ജസ്റ്റിസ് ഡികെ ജെയിന്‍ വിരമിക്കുന്നതിനാല്‍ ഇനി പുതിയ ബെഞ്ചാകും വാദം കേള്‍ക്കുക.
ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പുകള്‍ സപ്തംബര്‍ 24 നു കോടതി ഇരു സംസ്ഥാനങ്ങള്‍ക്കും കൈമാറിയിരുന്നു. ആയിരത്തി ഇരുനൂറോളം പേജുള്ള രേഖകളും 60 മണിക്കൂറോളം വരുന്ന വിഡിയോകളും ഉള്‍പ്പെട്ട റിപ്പോര്‍ട്ട് പഠിച്ച് മറുപടി സമര്‍പ്പിക്കാന്‍ രണ്ട് മാസമെങ്കിലും സമയം അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടെങ്കിലും ഇത് അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications