കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേവസ്വം ഓര്‍ഡിനന്‍സ്‌ പിന്‍വലിക്കാന്‍ തീരുമാനം

  • By Shabnam Aarif
Google Oneindia Malayalam News

PP Thankachan
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിലെ അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ വോട്ട്‌ ചെയ്യണമെങ്കില്‍ എംഎല്‍എമാര്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യണം എന്ന ഓര്‍ഡിനന്‍സ്‌ പിന്‍വലിക്കാന്‍ യുഡിഎഫ്‌ യോഗത്തില്‍ തീരുമാനമായി. ഓര്‍ഡിനന്‍സ്‌ വിവാദമായ സാഹചര്യത്തിലാണ്‌ ഈ തീരുമാനം.

ഇക്കാര്യം സംബനിധിച്ച്‌ പഴയ തീരുമാനം പിന്‍വലിച്ച്‌ പുതിയ ഓര്‍ഡിനന്‍സ്‌ കൊണ്ടുവരാന്‍ യുഡിഎഫ്‌ യോഗം സര്‍ക്കാറിന്‌ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്‌. പുതിയ ഓര്‍ഡിനന്‍സ്‌ പ്രകാരം ദേവസ്വം അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ എല്ലാ ഹിന്ദു എംഎല്‍എമാര്‍മാര്‍ക്കും വോട്ട്‌ ചെയ്യാം എന്നും, മന്ത്രിമാര്‍ക്ക്‌ രണ്ട്‌ അംഗങ്ങളെ തിരഞ്ഞെടുക്കാം എന്നും ഉണ്ടാകും എന്നാണ്‌ റിപ്പോര്‍ട്ട്‌.

യുഡിഎഫ്‌ യോഗത്തിന്‌ ശേഷം കണ്‍വീനര്‍ പിപി തങ്കച്ചന്‍ അറിയിച്ചതാണ്‌ ഇക്കാര്യം. പുതിയ ഓര്‍ഡിനന്‍സിന്‌ എതിരെ പ്രതിപക്ഷത്തിന്റെ ഭാഗത്ത്‌ നിന്നും ശക്തമായ പ്രതിഷേധം ആണ്‌ ഉയര്‍ന്നിരുന്നത്‌.

ഹിന്ദു വിശ്വാസികളായ അംഗങ്ങള്‍ക്ക്‌ വോട്ട്‌ ചെയ്യാം എന്നുള്ളതിനാല്‍ ഇത്‌ ഹൈന്ദവ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യമാണ്‌ എന്നും, അതിനാല്‍ ഇക്കാര്യം സംബന്ധിച്ച്‌ ഇടതുപക്ഷം ഔചിത്യം കാണിക്കണം എന്നും പിപി തങ്കച്ചന്‍ ആവശ്യപ്പെട്ടു. അതുപോലെ ദേവസ്വം ബോര്‍ഡില്‍ അംഗങ്ങള്‍ ആവുന്നതിന്‌ വനിതാ സംവരണം വേണം എന്ന നിയമം ഇല്ല എന്നും, എന്നാല്‍ സ്‌ത്രീകളെ തിരഞ്ഞെടുക്കണം എന്നുണ്ടെങ്കില്‍ ആവാം എന്നും അദ്ദേഹം അറിയിച്ചു.

English summary
The new ordinance regarding the devaswam members election will be with withdrawn. The decition has been taken in the UDF meeting.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X