Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫില്‍ ആരെയും കെട്ടിയിട്ടിട്ടില്ല: മുരളീധരന്‍

K Muralidharan
തിരുവനന്തപുരം: യുഡിഎഫില്‍ ആരെയും പിടിച്ചു കെട്ടിയിട്ടില്ല എന്ന്‌ കെ മുരളീധരന്‍ എംഎല്‍എ പറഞ്ഞു. കോണ്‍ഗ്രസിന്‌ എതിരെ പിസി ജോര്‍ജ്‌ നടത്തിയ വിമര്‍ശനത്തിനെതിരെ പ്രതികരിക്കുകയായിരുന്നു മുരളീധരന്‍.

യുഡിഎഫ്‌ മന്ത്രിസഭ കാലാവധി തികയ്‌ക്കാന്‍ സാധ്യതയില്ല എന്നും ഇപ്പോഴത്തെ നിലയ്‌്‌ക്‌ പോകാനാവില്ല എന്നും ആണ്‌ പിസി ജോര്‍ജ്‌ അഭിപ്രായപ്പെട്ടത്‌. കാര്യങ്ങള്‍ ഇങ്ങനെ ആണെങ്കില്‍ കോണ്‍ഗ്രസിനെ താങ്ങി നിര്‍ത്താന്‍ കേരള കോണ്‍ഗ്രസിനെ കിട്ടില്ല എന്നും പിസി ജോര്‍ജ്‌ അറിയിച്ചിരുന്നു.

പോകേണ്ടവര്‍ക്ക്‌ യുഡിഎഫില്‍ നിന്നും പോകാം എന്നും കോണ്‍ഗ്രസിനെ ആരും നിയന്ത്രിക്കാന്‍ വരണ്ട എന്നും ആണ്‌ കെ മുരളീധരന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്‌. അതുപോലെ ഘടകകക്ഷികള്‍ വകുപ്പുകള്‍ സാമ്രാജ്യമാക്കി വെച്ചിരിക്കുകയാണ്‌ എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം യുഡിഎഫില്‍ പ്രശ്‌നങ്ങള്‍ ഉണ്ട്‌ എന്ന്‌ കെ മുരളീധരന്‍ സമ്മതിച്ചു. ഭരണവും തമ്മില്‍ത്തല്ലും ഒന്നിച്ചു കൊണ്ടു പോവാന്‍ കഴിയില്ല എന്നും. പരിഹാരത്തിന്‌ യുഡിഎഫ്‌ നേതാക്കളുടെ യോഗം മാത്രം വിളിച്ചിട്ട്‌ ഒരു കാര്യവും ഇല്ല എന്നു പറഞ്ഞ മുരളീധരന്‍ യുഡിഎഫിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ യുഡിഎഫ്‌ എംഎല്‍എമാരുടെ യോഗം വിളിച്ച്‌ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ്‌ വേണ്ടത്‌ എന്ന്‌ അഭിപ്രായപ്പെട്ടു.

അഴിമതി പാര്‍ട്ടി എന്ന്‌ കോണ്‍ഗ്രസിനെ വിളിച്ചാല്‍ ശക്തമായി പ്രതിഷേധിക്കും എന്നും അഭിപ്രായം പറയാന്‍ വേദി ഇല്ലാത്തതിനാല്‍ ആണ്‌ ഇങ്ങനെ പരസ്യമായി പറയുന്നത്‌ എന്നും മുരളീധരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+