സുധാകരന്റെ പരാര്‍ശം അംഗീകാരമെന്ന് സുരേഷ് ഗോപി

വളപട്ടണം സംഭവവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ അംഗീകരിച്ച ശൈലിയെ ഒരു നേതാവിനും ചോദ്യം ചെയ്യാനാവില്ല. സുധാകരന്‍ നടത്തിയ പരമാര്‍ശങ്ങള്‍ പോസിറ്റീവായി കാണുന്നു.
സുധാകരന്‍ തന്റെ പേര് മോശമായാണ് ഉപയോഗിച്ചതെന്ന് കരുതുന്നില്ല. ജനങ്ങള്‍ക്ക് ചേര്‍ന്നതാണ് എന്റെ പോളിസി. ജനങ്ങള്‍ അത് അംഗീകരിച്ചു കഴിഞ്ഞാല്‍ ഒരു രാഷ്ട്രീയക്കാരനും തകര്‍ക്കാന്‍ പറ്റില്ല. അതാണ് അതിന്റെ പ്രസക്തമായ ഭാഗം. അങ്ങനെ ഒരു വ്യാമോഹം ഒരു രാഷ്ട്രീയക്കാരനും വേണ്ട. ഇത് ശക്തമായ വെല്ലുവിളിയാണെന്നും സുരേഷ് ഗോപി പറഞ്ഞു. ശുചിത്വബോധവല്‍ക്കരണത്തിനായി മന്ത്രി വി.എസ്.ശിവകുമാറിനൊപ്പം ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സുരേഷ്‌ഗോപിയുടെ പ്രതികരണം.
വളപട്ടണത്ത് മണല്‍ കടത്ത് കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പോലീസ് പിടിച്ചതും പിന്നീട് കെ സുധാകരന്‍ എംപി എസ്‌ഐ യെ അസഭ്യം പറഞ്ഞ് നേതാവിനെ പിടിച്ചിറക്കി കൊണ്ടു പോയതും വിവാദമായിരുന്നു. നീയാരാടാ സുരേഷ്‌ഗോപിയാണോ എന്ന് ചോദിച്ചായിരുന്നു കെ.സുധാകരന്‍ എസ്.ഐയോട് ക്ഷുഭിതനായത്.












Click it and Unblock the Notifications