തിരുവഞ്ചൂര്‍ കോണ്‍ഗ്രസിന്റെ മാനം കാത്തവനെന്ന്

അനീതിക്കെതിരേ പോരാടി കോണ്‍ഗ്രസിന്റെ മാനം രക്ഷിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അഭിവാദ്യം എന്നാണു പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. ആഭ്യന്തരമന്ത്രിക്കെതിരായി കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ യൂത്ത്‌കോണ്‍ഗ്രസിന്റെ പേരില്‍ നേരത്തെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ആഭ്യന്തരമന്ത്രിയെന്ന ഉമ്മാക്കി കാണിച്ച് കണ്ണൂരിന്റെ പടക്കുതിരയായ കെ.സുധാകരനെതിരെ വന്നാല്‍ കണ്ണൂരില്‍ കാലു കുത്താന്‍ അനുവദിക്കില്ലെന്നായിരുന്നു തളിപ്പറമ്പില്‍ പതിച്ച പോസ്റ്ററിലെ വാചകം.
കണ്ണൂരിന് ചുവടുപിടിച്ച് തലസ്ഥാനത്തും സുധാകരനെ അനുകൂലിച്ചുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കെപിസിസി ആസ്ഥാനത്തിനു മുന്നിലും പോസ്റ്ററുകളുണ്ടായി. തീയില്‍ കരുത്ത കരുത്ത് കാക്കി കണ്ടു വിറയ്ക്കില്ല എന്ന ആഭ്യന്തരവകുപ്പിനെതിരെയുള്ള കുത്താണു പോസ്റ്ററില്‍. അതേസമയം സുധാകരന്‍-തിരുവഞ്ചൂര്‍ പ്രശ്‌നം മൂര്‍ച്ഛിക്കാതെ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
ഇതിനു മറുപടിയെന്ന നിലയ്ക്കാണ് കോണ്‍ഗ്രസ് പ്രതികരണ വേദിയുടെ പേരില്‍ നഗരത്തില്‍ പുതിയ പോസ്റ്റര്‍.












Click it and Unblock the Notifications