കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി ശ്രീധരന്‍

  • By Nisha Bose
Google Oneindia Malayalam News

E Sreedharan
കൊച്ചി: കൊച്ചി മെട്രോ റയില്‍ പദ്ധതി സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഡിഎംആര്‍സി ഉപദേഷ്ടാവ് ഇ ശ്രീധരന്‍ ഒഴിഞ്ഞുമാറി. കൊച്ചി മെട്രോ റയില്‍ പദ്ധതി പ്രദേശം സന്ദര്‍ശിക്കാനെത്തിയതായിരുന്നു ശ്രീധരന്‍. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന നോര്‍ത്ത് മേല്‍പ്പാലമാണു ശ്രീധരന്‍ സന്ദര്‍ശിച്ചത്. പദ്ധതിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ദില്ലിയിലെ ചര്‍ച്ചകള്‍ക്ക് ശേഷം പ്രതികരിക്കാമെന്നായിരുന്നു ശ്രീധരന്റെ മറുപടി. അതേസമയം തിരുവനന്തപുരം മോണോ റയില്‍ പദ്ധതിയുടെ ചുമതല ഡിഎംആര്‍സിക്കു തന്നെയാണെന്ന് ശ്രീധരന്‍ വ്യക്തമാക്കി.

കൊച്ചി മെട്രോ ഡിഎംആര്‍സിയെ ഏല്‍പ്പിക്കണമെന്നുളള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു. ഈ ആവശ്യമുന്നയിച്ച് ആര്യാടന്‍ മുഹമ്മദിനൊപ്പം നവംബര്‍ ഏഴ്, എട്ട് തീയ്യതികളില്‍ ദില്ലിയ്ക്ക് പോകുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

ഇ ശ്രീധരനും കൊച്ചി മെട്രോ റയില്‍ കോര്‍പ്പറേഷന്‍ എംഡി ഏലിയാസ് ജോര്‍ജും ഈ ദിവസങ്ങളില്‍ ദില്ലിയില്‍ ഉണ്ടാവും. വിഷയത്തില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്താനാണ് നീക്കം. കേന്ദ്രമന്ത്രി കമല്‍നാഥ്, ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷിത് എന്നിവരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ഡിഎംആര്‍സി ഉന്നയിച്ച തടസ്സവാദങ്ങള്‍ക്കുള്ള ബദല്‍ നിര്‍ദേശങ്ങള്‍ പരിഗണനയിലുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി പക്ഷേ അത് വെളിപ്പെടുത്താന്‍ തയ്യാറായില്ല.

English summary
Metro man E Sreedharan did not respond to the questions of media persons related to Kochi Metro Rail Project.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X