കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടുംബശ്രീ മതിയെന്ന് ജയറാം; ജനശ്രീയെ അറിയില്ല

  • By Ajith Babu
Google Oneindia Malayalam News

Jairam Ramesh
ദില്ലി: കേരളത്തിന്റ അഭിമാനസംരംഭമായ കുടുംബശ്രീയെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി ജയറാം രമേശ്. കുടുംബശ്രീ കേരളത്തിന്റെ മാത്രം സ്വത്തല്ല, ദേശീയപദ്ധതിയാണ്. ഇതിനെ ഒരുവിധത്തിലും തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.കുടുംബശ്രീ തന്നെയാണ് ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ (എന്‍ആര്‍എല്‍എം) നോഡല്‍ ഏജന്‍സിയെന്നും ജയറാം രമേശ് വ്യക്തമാക്കി.

അതേസമയം എന്‍.ആര്‍.എല്‍.എം കേരളത്തില്‍ നടപ്പാക്കുന്നതിനു പ്രത്യേക സംസ്ഥാനതല മിഷന്‍ രൂപീകരിക്കുന്നതു സംബന്ധിച്ചു സര്‍ക്കാരിലെ ചില കേന്ദ്രങ്ങളില്‍ നിന്നു ശുപാര്‍ശ ലഭിച്ചിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്‍.ആര്‍.എല്‍.എമ്മിലെ പഞ്ചായത്ത്രാജ് സ്ഥാപനങ്ങളും സാമൂഹിക സംഘടനകളും സംബന്ധിച്ചുള്ള ദേശീയ ശില്‍പശാലയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ജയറാം രമേശ്.

രാഷ്ട്രീയ പാര്‍ട്ടികള്‍ കുടുംബശ്രീക്കു വേണ്ടി ഒന്നും ചെയ്യുന്നില്ല. അധികാരത്തിലിരുന്നപ്പോള്‍ കുടുംബശ്രീക്കായി ഒന്നും ചെയ്യാത്തവരാണ് ഇപ്പോള്‍ അതിനുവേണ്ടി പ്രസംഗിച്ചു നടക്കുന്നത്. പാലോളി മുഹമ്മദ് കുട്ടി അല്ലാതെ മറ്റാരും കുടുംബശ്രീക്കായി സംസാരിച്ചിട്ടില്ല. എ.കെ. ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ് കേരളത്തില്‍ കുടുംബശ്രീ ആരംഭിച്ചത്. യുഡിഎഫ് സര്‍ക്കാരിനു കുടുംബശ്രീയുടെ കാര്യത്തില്‍ ഉത്തരവാദിത്വമുണ്ട്. കുടുംബശ്രീയെ രാഷ്ട്രീയം കലര്‍ത്താനുള്ള ശ്രമമാണ് കേരളത്തില്‍ നടക്കുന്നത്.

ജനശ്രീ എന്താണെന്ന് എനിക്കറിയില്ല. ജനശ്രീക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തില്‍ നിന്ന് ഒരു രൂപ പോലും നല്‍കിയിട്ടില്ല.
എന്‍.ആര്‍.എല്‍.എമ്മിന്റെ നോഡല്‍ ഏജന്‍സിയായതിനാല്‍ ഈ വര്‍ഷം കേരളത്തിനു നല്‍കിയ 57 കോടിയും കുടുംബശ്രീക്കാണു ലഭിച്ചത്. കുടുംബശ്രീയുടെ സംരക്ഷകരെന്ന അവകാശപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ അതിനുവേണ്ടി ഒന്നും ചെയ്തിട്ടില്ല.

കുടുംബശ്രീക്ക് ബദലായി ഒരു സംഘടന ഉണ്ടാകില്ല. അത്തരമൊരു സംഘടന ഉണ്ടായാല്‍ അത് കുടുംബശ്രീക്ക് ഒപ്പമായിരിക്കും. ഞായറാഴ്ച മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയിലും കുടുംബശ്രീയെ സംരക്ഷിക്കുന്ന കാര്യമാണ് ചര്‍ച്ച ചെയ്തത്. എം.കെ. മുനീറുമായും കെ.സി. ജോസഫുമായും ഇക്കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ട് ജയറാം രമേശ് വ്യക്തമാക്കി.

കുടുംബശ്രീയ്ക്ക് ബദലായി ജനശ്രീയ വളര്‍ത്തിക്കൊണ്ടുവരാനുള്ള സംസ്ഥാന കോണ്‍ഗ്രസ് ഘടകത്തിന്റെ നീക്കത്തിനാണ് ഇതോടെ തിരിച്ചടിയേറ്റിരയ്ക്കുന്നത്. കുടുംബശ്രീയെ മതാടിസ്ഥാനത്തില്‍ വിഭജിയ്ക്കാനും സര്‍ക്കാര്‍ പദ്ധതി തയാറാക്കിയിരുന്നു.

English summary
Union Rural Development Minister Jairam Ramesh Monday said the Centre was totally committed to strengthening the mission which had proved highly successful.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X