കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കപ്പലില്‍ വിഷവാതക ചോര്‍ച്ച:മരിച്ചവരില്‍ മലയാളിയും

  • By Shabnam Aarif
Google Oneindia Malayalam News

Gujarat Map
മുംബൈ: പാചക വാതകവുമായി പോയ കപ്പലില്‍ വിഷാംശം കലര്‍ന്ന വാതകം ശ്വസിച്ച്‌ മലയാളി ഉള്‍പ്പെടെ അഞ്ച്‌ പേര്‍ മരിച്ചു. അപകടത്തില്‍ ഒരാള്‍ ചികിത്സയിലുമാണ്‌. ഗുജറാത്ത്‌ തീരത്ത്‌ വെച്ചാണ്‌ അപകടം സംഭവിച്ചിരിക്കുന്നത്‌.

കാസര്‍കോട്‌, നീലേശ്വരം സ്വദേശിയായ മര്‍ച്ചന്റ്‌ നേവി ഉദ്യോഗസ്ഥന്‍ എംകെ കൃഷ്‌ണന്‍ ആണ്‌ അപകടത്തില്‍ മരിച്ച മലയാളി. എംവി കൃഷ്‌ണത്രേയ എന്ന കപ്പലിലാണ്‌ അപകടം സംഭവിച്ചിരിക്കുന്നത്‌. വരുണ്‍ ഷിപ്പിങ്‌ കമ്പനിയുടെ കപ്പലാണ്‌ ഇത്‌. തിങ്കളാഴ്‌ച രാവിലെ ആണ്‌ അപകടം സംഭവിച്ചിരിക്കുന്നത്‌.

ചീഫ്‌ ഓഫീസര്‍, ഗ്യാസ്‌ എഞ്ചിനീയര്‍, മൂന്ന്‌ സീമാന്‍മാര്‍ എന്നിവരാണ്‌ അപകടത്തില്‍ മരിച്ചിരിക്കുന്നത്‌. ആകെ 20 നാവികരും ഓഫീസര്‍മാരും ആണ്‌ കപ്പലില്‍ ഉണ്ടായിരുന്നത്‌. മംഗലാപുരത്ത്‌ ചരക്കിറക്കിയതിനു ശേഷം ദുബായിലേക്ക്‌ പോവുകയായിരുന്നു കപ്പല്‍.

കംപ്രസര്‍ റൂമിലെ പൈപ്പ്‌ കേടുവന്നതിനെ തുടര്‍ന്ന്‌ അറ്റകുറ്റപണി ചെയ്യുമ്പോള്‍ അമിത വാതക ചോര്‍ച്ചയുണ്ടായതാണ്‌ അപകട കാരണം എന്നാണ്‌ പ്രാഥമിക നിഗമനം. എന്നാല്‍ കപ്പലില്‍ തീപിടുത്തമോ പൊട്ടിത്തെറിയോ ഉണ്ടായിട്ടില്ല എന്ന്‌ കമ്പനി അധികൃതര്‍ അറിയിച്ചിട്ടുണ്ടെങ്കിലും, അപകടത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണ്‌ എന്ന്‌ അവര്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല.

ഡയരക്ടറേറ്റ്‌ ജനറല്‍ ഓഫ്‌ ഷിപ്പിങ്‌ അപകടത്തെ കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തിനായി കാണ്ട്‌ല മെര്‍ക്കന്റൈല്‍ മറീന്‍ വിഭാഗത്തിലെ പ്രിന്‍സിപ്പല്‍ ഓഫീസറെ ചുമതലപ്പെടുത്തിയിരിക്കുകയാണ്‌.

English summary
At least 5 sailors were asphyxiated by leaking gas aboard the LPG vessel Maharshi Krishnatreya at the Gujarat seashore. The ship was en route to the UAE when the incident occured in the compressor room of the vessel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X