കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെക്കിയായ യുവതി ജീവനൊടുക്കി

  • By Ajith Babu
Google Oneindia Malayalam News

ചെന്നൈ: ചെന്നൈയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ യുവതിയെ ദുരൂഹസാഹചര്യത്തില്‍ വീണുമരിച്ച നിലയില്‍ കണ്ടെത്തി. കോഗ്‌നിസന്റ് ടെക്‌നോളജീസ് സൊല്യൂഷന്‍സ് കന്പനിയിലെ വനിതാ സോഫ്റ്റ് വെയര്‍ എഞ്ചിനിയറായ ആര്‍.നളിനി (36) സൗത്ത് ചെന്നൈയില്‍ താംബരത്തെ ഓഫീസ് മന്ദിരത്തിന്റെ ഏഴാം നിലയില്‍ നിന്ന് വീണുമരിച്ച നിലയില്‍ കാണപ്പെട്ടത്. ആത്മഹത്യയാണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച രാത്രിയാണ് ഓഫീസ് മന്ദിര കാവല്‍ക്കാരന്‍ ജഡം കണ്ടത്. പൊലീസ് അന്വേഷണം തുടരുകയാണ്. ഒട്ടേറെ പേരെ പൊലീസ് ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്. ലീവിന് അപേക്ഷ നല്‍കാനെന്ന പേരില്‍ തിങ്കളാഴ്ച ഏറെ രാത്രി വൈകിയാണ് നളിനി ഓഫീസിലെത്തിയത്.

താംബരത്തിന് സമീപത്ത് പുഴുതിപാക്കാനാത്താണ് നളിനി ഭര്‍ത്താവ് രാംകുമാറിനൊപ്പം താമസിച്ചിരുന്നത്. കഴിഞ്ഞ കൊല്ലമായിരുന്നു വിവാഹം. ടി നഗറിലെ സ്വകാര്യ സ്ഥാപനത്തില്‍ എയര്‍ഹോസ്റ്റസ് പരിശീലകനാണ് രാംകുമാര്‍. ചെന്നൈയില്‍ തന്നെ താമസിയ്ക്കുന്ന നളിനിയുടെ സഹോദരനെ സന്ദര്‍ശിയ്ക്കാന്‍ രാംകുമാര്‍ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ.

അടുത്തിടെ ഇന്‍ഫോസിന്റെ ഹൈദരാബാദ് ഓഫീസില്‍ ജോലി ചെയ്യുന്ന നിലീമയെന്ന സോഫ്റ്റ് വെയര്‍ എഞ്ചിനീയറും ജീവനൊടുക്കിയിരുന്നു. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ മൂലമായിരുന്നു ആത്മഹത്യ.

English summary
Chennai police on Tuesday informed that the woman, whose identity has not been revealed yet, jumped from her office - Cognizant Technology Solutions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X