കാലിക്കറ്റ് വിസിക്കെതിരെ വിജിലന്‍സ് അന്വേഷണം
തൃശൂര്‍: കാലിക്കറ്റ് സര്‍വ്വകലാശാലയുടെ വൈസ് ചാന്‍സ്ലര്‍ക്കും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കും എതിരെ വിജിലന്‍സ് അന്വേഷണം. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് ഉത്തരവ് നല്‍കിയിരിക്കുന്നത്.
മലപ്പുറം ജില്ലയിലെ മഞ്ചേരിയിലെ ഏറനാട് നോളജ് സിറ്റി ഏന്റ് ടെക്നിക്കല്‍ ക്യാംപസ് എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന് മാനദണ്ഡങ്ങള്‍ പാലിക്കാതെ എഞ്ചിനീയറിങ് കോഴ്സുകള്‍ക്ക് അഫിലിയേഷന് നല്കി എന്ന ലഭിച്ച പരാതിയിന്മേല് ആണ് ഇപ്പോള്‍ കോടതി വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് നല്‍കിയിരിക്കുന്നത്.
സര്‍വ്വകലാശാല വൈസ് ചാന്സ്ലറും സിന്‍ഡിക്കേറ്റ് അംഗങ്ങളും കോളേജിനെ വഴിവിട്ട രീതിയില്‍ സഹായിച്ചു എന്നാണ് പരാതി ലഭിച്ചിരിക്കുന്നത്. എഞ്ചിനീയറിങ് കോഴ്സുകള്‍ തുടങ്ങാന്‍ യോഗ്യതയില്ല എന്ന് കാണിച്ച് നേരത്തെ ഈ സ്ഥാപനത്തിന് അഫിലിയേഷനുള്ള അനുമതി നിഷേധിച്ചിരുന്നു.
എന്നാല്‍ പിന്നീട് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ നിര്‍ദ്ദേശാനുസരണം വിസി അംഗീകാരം നല്‍കുകയായിരുന്നു. വിസിക്കും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്കും എതിരെ ലഭിച്ചിരിക്കുന്ന പരാതിയിന്മേല് അടുത്ത മാര്‍ച്ച് ആറിന് മുമ്പ് അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതിയുടെ ഉത്തരവ്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications