കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലിക്കറ്റ്‌ വിസിക്കെതിരെ വിജിലന്‍സ്‌ അന്വേഷണം

  • By Shabnam Aarif
Google Oneindia Malayalam News

തൃശൂര്‍: കാലിക്കറ്റ്‌ സര്‍വ്വകലാശാലയുടെ വൈസ്‌ ചാന്‍സ്‌ലര്‍ക്കും സിന്‍ഡിക്കേറ്റ്‌ അംഗങ്ങള്‍ക്കും എതിരെ വിജിലന്‍സ്‌ അന്വേഷണം. തൃശൂര്‍ വിജിലന്‍സ്‌ കോടതിയാണ്‌ അന്വേഷണത്തിന്‌ ഉത്തരവ്‌ നല്‍കിയിരിക്കുന്നത്‌.

മലപ്പുറം ജില്ലയിലെ മഞ്ചേരിയിലെ ഏറനാട്‌ നോളജ്‌ സിറ്റി ഏന്റ്‌ ടെക്‌നിക്കല്‍ ക്യാംപസ്‌ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്‌ മാനദണ്ഡങ്ങള്‍ പാലിക്കാതെ എഞ്ചിനീയറിങ്‌ കോഴ്‌സുകള്‍ക്ക്‌ അഫിലിയേഷന്‍ നല്‍കി എന്ന ലഭിച്ച പരാതിയിന്‍മേല്‍ ആണ്‌ ഇപ്പോള്‍ കോടതി വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവ്‌ നല്‍കിയിരിക്കുന്നത്‌.

സര്‍വ്വകലാശാല വൈസ്‌ ചാന്‍സ്‌ലറും സിന്‍ഡിക്കേറ്റ്‌ അംഗങ്ങളും കോളേജിനെ വഴിവിട്ട രീതിയില്‍ സഹായിച്ചു എന്നാണ്‌ പരാതി ലഭിച്ചിരിക്കുന്നത്‌. എഞ്ചിനീയറിങ്‌ കോഴ്‌സുകള്‍ തുടങ്ങാന്‍ യോഗ്യതയില്ല എന്ന്‌ കാണിച്ച്‌ നേരത്തെ ഈ സ്ഥാപനത്തിന്‌ അഫിലിയേഷനുള്ള അനുമതി നിഷേധിച്ചിരുന്നു.

എന്നാല്‍ പിന്നീട്‌ സിന്‍ഡിക്കേറ്റ്‌ അംഗങ്ങളുടെ നിര്‍ദ്ദേശാനുസരണം വിസി അംഗീകാരം നല്‍കുകയായിരുന്നു. വിസിക്കും സിന്‍ഡിക്കേറ്റ്‌ അംഗങ്ങള്‍ക്കും എതിരെ ലഭിച്ചിരിക്കുന്ന പരാതിയിന്‍മേല്‍ അടുത്ത മാര്‍ച്ച്‌ ആറിന്‌ മുമ്പ്‌ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാനാണ്‌ കോടതിയുടെ ഉത്തരവ്‌.

English summary
Thrissur Vigilance Court has ordered for a vigilance probe against Calicut University Vice Chancellor and Syndicate members.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X