കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനിയും പരസ്യ പ്രസ്‌താവന നടത്തും:മുരളീധരന്‍

  • By Shabnam Aarif
Google Oneindia Malayalam News

K Muralidharan
തിരുവനന്തപുരം: പരസ്യ പ്രസ്‌താവനകള്‍ ഇനിയും തുടരും എന്ന്‌ കെ മുരളീധരന്‍ എംഎല്‍എ. യുഡിഎഫ്‌ നേതാക്കളാരും പരസ്യ പ്രസ്‌താവനകള്‍ നടത്തരുത്‌ എന്ന്‌ തിങ്കളാഴ്‌ച നടന്ന യുഡിഎഫ്‌ യോഗത്തില്‍ വിലക്കിയതിന്‌ എതിരെ ആണ്‌ മുരളീധരന്റെ പ്രസ്‌താവന.

എംഎല്‍എമാരുടെ പ്രസ്‌താവനകള്‍ക്ക്‌ വിലക്ക്‌ ഏര്‍പ്പെടുത്താന്‍ യുഡിഎഫിന്‌ അധികാരമില്ല എന്നും എംഎല്‍എമാര്‍ വെറും കൈപൊക്കികളല്ല എന്നും കെ മുരളീധരന്‍ പറഞ്ഞു.

പരസ്യ പ്രസ്‌താവനക്ക്‌ യുഡിഎഫ്‌ ഏര്‍പ്പെടുത്തിയ വിലക്കിന്‌ എതിരെ ടിഎന്‍ പ്രതാപന്‍ എംഎല്‍എയും രംഗത്ത്‌ വന്നിട്ടുണ്ട്‌. വായില്‍ പ്ലാസ്റ്റര്‍ ഒട്ടിക്കാമെന്ന്‌ ആരും കരുതേണ്ട. മനുഷ്യനും മണ്ണിനും വേണ്ടിയാണ്‌ സംസാരിക്കുന്നത്‌. വേണ്ടി വന്നാല്‍ ഇനിയും ജനങ്ങളോട്‌ അഭിപ്രായം പറയും. ടിഎന്‍ പ്രതാപന്‍ പറഞ്ഞു.

പരസ്യ പ്രസ്‌താവന നടത്തുന്നത്‌ വിലക്കിയതിന്‌ തൊട്ടു പിന്നാലെ കേന്ദ്രമന്ത്രി വയലാര്‍ രവി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക്‌ എതിരെ പരസ്യമായി പ്രസ്‌താവന നടത്തിയിരുന്നു. യുഡിഎഫില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത്‌ പരിഹരിക്കേണ്ടത്‌ മുഖ്യമന്ത്രിയാണ്‌ എന്നാണ്‌ വയലാര്‍ രവി അഭിപ്രായപ്പെട്ടത്‌.

അവഗണന സഹിച്ച്‌ മുന്നണിയില്‍ തുരാന്‍ ആവില്ല എന്ന്‌ മുസ്ലീം ലീഗും കേരള കോണ്‍ഗ്രസ്‌ മാണി ഗ്രൂപ്പും തിങ്കളാഴ്‌ച നടന്ന യുഡിഎഫ്‌ യോഗത്തില്‍ അറിയിച്ചിരുന്നു.

English summary
K Muralidharan MLA declares that he will deliver more public statements.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X