Get Updates
Get notified of breaking news, exclusive insights, and must-see stories!

മെട്രോ: മുഖ്യമന്ത്രിയുടെ ദില്ലിയാത്ര റദ്ദാക്കി

Oommen Chandy
തിരുവനന്തപുരം: കൊച്ചി മെട്രോ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്താനിരുന്ന ദില്ലി യാത്ര മാറ്റി. കേന്ദ്രനഗരവികസനമന്ത്രി കമല്‍നാഥ് സ്ഥലത്തില്ലാത്തതിനാലാണ് മുഖ്യമന്ത്രിയുടെ ബുധനാഴ്ചത്തെ ദില്ലി യാത്ര മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം. മുഖ്യമന്ത്രി ബുധനാഴ്ച മുഖ്യമന്ത്രി ദില്ലി യാത്ര നിശ്ചയിച്ചിരുന്നത്. ഇതോടെ കൊച്ചി മെട്രോ വീണ്ടും അനിശ്ചിതത്വത്തിലായി.

കഴിഞ്ഞ ആഴ്ചയില്‍ മുഖ്യമന്ത്രി ഇ ശ്രീധരനുമായി ചര്‍ച്ച നടത്തിയിരുന്നു. കൊച്ചി മെട്രോ പദ്ധതി ഏറ്റെടുക്കുന്നതിന് സാങ്കേതിക തടസ്സമുണ്ടെന്ന് കഴിഞ്ഞ മാസം ഡിഎംആര്‍സി വ്യക്തമാക്കിയതിനെ തുടര്‍ന്നായിരുന്നു ചര്‍ച്ച. ഇതിനുശേഷമാണ് നവംബര്‍ 7,8 തീയതിലകളില്‍ ദില്ലിയിലെത്തി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്്.

ചര്‍ച്ചയില്‍ ഇ ശ്രീധരനെ ഒപ്പം കൂട്ടുമെന്നും പറഞ്ഞിരുന്നു. ഈ ചര്‍ച്ചയോടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന പ്രതീക്ഷ ശ്രീധരനും പ്രകടിപ്പിച്ചു. ഈ ചര്‍ച്ചയാണ് ഇപ്പോള്‍ മുടങ്ങിയത്.

ഇതോടൊപ്പം കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ ദില്ലി യാത്രയും മാറ്റിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ പുനസംഘടന ചര്‍ച്ചയും ഇതോടെ വഴിമുട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+