ടിപി വധം: വിചാരണ വേഗം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം

വിചാരണയ്ക്ക് സമയപരിധി നിശ്ചയിക്കണമെന്ന് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ വിചാരണക്കോടതിയ്ക്ക് നിര്‍ദേശം നല്‍കണമെന്നും അറിയിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കോടതി ഏഴുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് ഉത്തരവിട്ടത്.
അതേസമയം പികെ കുഞ്ഞനന്തന്റെ ജാമ്യാപേക്ഷ കോടതി തള്ളിക്കളഞ്ഞു. കുഞ്ഞനന്തന് ജാമ്യം അനുവദിക്കുന്നത് കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയാക്കുമെന്ന പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ് കോടതി ജാമ്യം നിഷേധിച്ചത്. തനിക്കെതിരായ കുറ്റപത്രത്തിലെ ആരോപണങ്ങള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് കാണിച്ചാണ് കുഞ്ഞനന്തന്‍ ജാമ്യാപേക്ഷ നല്‍കിയത്. മുന്‍പും രണ്ടു തവണ കുഞ്ഞനന്തന്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.












Click it and Unblock the Notifications