കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്നണിയില്‍ പ്രശ്‌നം മുഖ്യമന്ത്രി പരിഹരിക്കണം

  • By Shabnam Aarif
Google Oneindia Malayalam News

Vayalar Ravi
കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക്‌ കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ രൂക്ഷ വിമര്‍ശനം. യുഡിഎഫിലെ ഘടകകക്ഷികള്‍ക്കിടയ്‌ക്ക്‌ നിലനില്‌ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാത്തതിനാണ്‌ വിമര്‍ശനം.

മുന്നണിയിലെ ഘടകകക്ഷികള്‍ക്കിടയില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടത്‌ മുഖ്യമന്ത്രി ആണ്‌ എന്നാണ്‌ വയലാര്‍ രവി അഭിപ്രായപ്പെട്ടത്‌. എകെ ആന്റണിയും കെ കരുണാകരനും ഇങ്ങനെയാണ്‌ ചെയ്‌തിരുന്നത്‌ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പരസ്യ പ്രസ്‌താവനയില്‍ നിന്നും യുഡിഎഫ്‌ നേതാക്കളെ വിലക്കിയതിന്‌ തൊട്ടു പിന്നാലെയാണ്‌ വയലാര്‍ രവി ഉമ്മന്‍ ചാണ്ടിക്ക്‌ എതിരെ പരസ്യ പ്രസ്‌താവന നടത്തിയത്‌ എന്നതാണ്‌ ശ്രദ്ധേയമായ കാര്യം. തിങ്കളാഴ്‌ച ചേര്‍ന്ന യുഡിഎഫ്‌ യോഗത്തിലാണ്‌ യുഡിഎഫ്‌ നേതാക്കളെ പരസ്യ പ്രസ്‌താവന നടത്തുന്നതില്‍ നിന്നും വിലക്കിയിരിക്കുന്നത്‌.

കേരള കോണ്‍ഗ്രസിലെ മാണി വിഭാഗവും മുസ്ലീം ലീഗും കഴിഞ്ഞ യുഡിഎഫ്‌ യോഗത്തില്‍ അവഗണന സഹിച്ച്‌ മുന്നണിയില്‍ തുടരാനാവില്ല എന്ന്‌ അറിയിച്ചിരുന്നു. യുഡിഎഫില്‍ മുസ്ലീം ലീഗിനെ ഒറ്റപ്പെടുത്തുകയാണ്‌ എന്നാണ്‌ പികെ കുഞ്ഞാലിക്കുട്ടിയുടെ പരാതി. അതുപോലെ ഒറ്റത്തിരിഞ്ഞ്‌ ആക്രമിക്കുന്ന രീതി അംഗീകരിക്കാനാവില്ല എന്ന്‌ ഇടി മുഹമ്മദ്‌ ബഷീറും യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.

അവഗണന സഹിച്ച്‌ മുന്നോട്ട്‌ പോകാന്‍ ആവില്ല എന്നും, കേരള കോണ്‍ഗ്രസിനെ ചെറുതാക്കി കാണിക്കുന്നത്‌ ശരിയല്ല എന്നും ആണ്‌ കെഎം മാണി അറിയിച്ചത്‌.

English summary
Vayalar Ravi criticizes Chief Minister Oommen Chandy for not solving the issues within UDF.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X