അമേരിക്കന്‍ തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായ വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കും. നിലവിലുള്ള പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയുമായ ബരാക് ഒബാമയും റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ മിറ്റ് റോംനിയും തമ്മിലാണ് പ്രധാന മത്സരം. 50 സംസ്ഥാനങ്ങളിലെ 24 കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.

എക്സിറ്റ് പോള്‍ ഫലങ്ങള്‍ നല്കുന്ന സൂചനയനുസരിച്ച് ഒബാമ നേരിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തും. അപ്രവചനീയ സ്വഭാവമുള്ള 10 പ്രവിശ്യകളാണ് രണ്ടു സ്ഥാനാര്‍ത്ഥികളുടെയും ഉറക്കം കെടുത്തുന്നത്. പ്രചാരണത്തിന്റെ അവസാനദിവസമായ തിങ്കളാഴ്ച ഇരുവും സമയം ചെലവഴിച്ചതും ഈ മേഖലകളില്‍ തന്നെയാണ്.
തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും തന്നെയായിരുന്നു തിരഞ്ഞെടുപ്പിലെ മുഖ്യ ചര്‍ച്ചാവിഷയം. വോട്ട് നേരത്തെ രേഖപ്പെടുത്താന്‍ കഴിയുന്നതിനാല്‍ രാജ്യത്തെ വോട്ടര്‍മാരില്‍ മൂന്നില്‍ ഒരു ഭാഗം ഇതിനകം വോട്ട് ചെയ്തു കഴിഞ്ഞു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ ജനുവരി ആദ്യവാരം വരെ കാത്തിരിക്കേണ്ടി വരും.
പക്ഷേ, തിരഞ്ഞെടുപ്പ് പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ ഇലക്ടര്‍മാരുടെ ചിത്രം വ്യക്തമാകാം. ഇതിലൂടെ തന്നെ ആരു പ്രസിഡന്റാകുമെന്നും ഉറപ്പിക്കാം. ഡിസംബര്‍ 17ന് ഇലക്ടര്‍മാര്‍ യോഗം ചേര്‍ന്ന് പുതിയ പ്രസിഡന്റിനായി വോട്ടു ചെയ്യും. ജനുവരി 21നാണ് പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കുക. 2008ലെ തിരഞ്ഞെടുപ്പില്‍ 538 ഇലക്ട്രല്‍ കോളജിലെ 365 പേരുടെ പിന്തുണ ബരാക് ഒബാമയ്ക്കായിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications