കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കന്‍ തിരഞ്ഞെടുപ്പ് ചൊവ്വാഴ്ച

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഭാഗമായ വോട്ടെടുപ്പ് ചൊവ്വാഴ്ച നടക്കും. നിലവിലുള്ള പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയുമായ ബരാക് ഒബാമയും റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ മിറ്റ് റോംനിയും തമ്മിലാണ് പ്രധാന മത്സരം. 50 സംസ്ഥാനങ്ങളിലെ 24 കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.

Romney

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചനയനുസരിച്ച് ഒബാമ നേരിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തും. അപ്രവചനീയ സ്വഭാവമുള്ള 10 പ്രവിശ്യകളാണ് രണ്ടു സ്ഥാനാര്‍ത്ഥികളുടെയും ഉറക്കം കെടുത്തുന്നത്. പ്രചാരണത്തിന്റെ അവസാനദിവസമായ തിങ്കളാഴ്ച ഇരുവും സമയം ചെലവഴിച്ചതും ഈ മേഖലകളില്‍ തന്നെയാണ്.

തൊഴിലില്ലായ്മയും സാമ്പത്തിക മാന്ദ്യവും തന്നെയായിരുന്നു തിരഞ്ഞെടുപ്പിലെ മുഖ്യ ചര്‍ച്ചാവിഷയം. വോട്ട് നേരത്തെ രേഖപ്പെടുത്താന്‍ കഴിയുന്നതിനാല്‍ രാജ്യത്തെ വോട്ടര്‍മാരില്‍ മൂന്നില്‍ ഒരു ഭാഗം ഇതിനകം വോട്ട് ചെയ്തു കഴിഞ്ഞു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ ജനുവരി ആദ്യവാരം വരെ കാത്തിരിക്കേണ്ടി വരും.

പക്ഷേ, തിരഞ്ഞെടുപ്പ് പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ ഇലക്ടര്‍മാരുടെ ചിത്രം വ്യക്തമാകാം. ഇതിലൂടെ തന്നെ ആരു പ്രസിഡന്റാകുമെന്നും ഉറപ്പിക്കാം. ഡിസംബര്‍ 17ന് ഇലക്ടര്‍മാര്‍ യോഗം ചേര്‍ന്ന് പുതിയ പ്രസിഡന്റിനായി വോട്ടു ചെയ്യും. ജനുവരി 21നാണ് പുതിയ പ്രസിഡന്റ് അധികാരമേല്‍ക്കുക. 2008ലെ തിരഞ്ഞെടുപ്പില്‍ 538 ഇലക്ട്രല്‍ കോളജിലെ 365 പേരുടെ പിന്തുണ ബരാക് ഒബാമയ്ക്കായിരുന്നു.

English summary
Americans were heading to the polls today in one of the closest presidential races in US history.Barack Obama will be returned to the White House or forced to vacate for his Republican challenger Mitt Romney?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X