കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ചൈന അതിര്‍ത്തിയില്‍ പറക്കുംതളികകള്‍

  • By Ajith Babu
Google Oneindia Malayalam News

Pangong Tso lake in the Ladakh
ദില്ലി: കഴിഞ്ഞ മൂന്നുമാസത്തിനിടയില്‍ ഇന്ത്യ ചൈന അതിര്‍ത്തിയില്‍ നൂറോളം പറക്കുംതളികകള്‍ കണ്ടെത്തിയതായി കരസേനവൃത്തങ്ങള്‍. ജമ്മുകശ്മീരിലെ ലഡാക്ക്, അരുണാചല്‍പ്രദേശിലെ വടക്കു കിഴക്കന്‍ മേഖലകള്‍ എന്നിവിടങ്ങളിലാണ് ഇവ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യ-ചൈന അതിര്‍ത്തിയിലുള്ള പോംഗോങ് സോ തടാകത്തിന് മേല്‍ ഈ പ്രതിഭാസം പലതവണ കണ്ടുവെന്ന് സൈനികവൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു.

ഇതേക്കുറിച്ച് വ്യക്തമായ വിശദീകരണം നല്‍കാന്‍ കരസേന, ഡിആര്‍ഡിഒ, എന്‍ടിആര്‍ഒ, ഐടിബിപി എന്നിവര്‍ക്കു സാധിച്ചിട്ടില്ല. ആകാശത്ത് പ്രത്യക്ഷപ്പെടുന്ന ഇവ ചൈനയില്‍ നിന്ന് വന്നതായി ദൃക്‌സാക്ഷികള്‍ പറയുമ്പോള്‍തന്നെ അവ ചൈനയുടെ അല്ലെന്നു ഏജന്‍സികള്‍ വ്യക്തമാക്കി. ലഡാക്കില്‍ പോങ്‌ഗോങ് സോ തടാകത്തിനു സമീപമാണ് ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് ഇവയെ കണ്ടത്.

ചൈനീസ് ചക്രവാളത്തില്‍ മഞ്ഞ ഗോളാകൃതിയില്‍ പ്രത്യക്ഷപ്പെടുന്ന ഇവ അഞ്ചു മണിക്കൂറോളം ആകാശത്തു കറങ്ങിയ ശേഷം അപ്രത്യക്ഷമാകും. ചൈനീസ് ഡ്രോണുകളും ഉപഗ്രഹങ്ങളുമല്ല ഇതെന്ന് അധികൃതര്‍ പറയുന്നു. സെപ്റ്റംബറില്‍ റഡാര്‍ ഉപയോഗിച്ച് ഇവയെ തിരിച്ചറിയാന്‍ കരസേന നടത്തിയ ശ്രമം പരാജയപ്പെട്ടു. ലോഹം കൊണ്ടല്ല ഇവ നിര്‍മിച്ചിരിക്കുന്നതെന്നു സൈന്യത്തിന്റെ നിഗമനം.

ആകശത്ത് പ്രത്യക്ഷപ്പെടുന്ന അജ്ഞാതവസ്തുക്കളെക്കുറിച്ച് ആഭ്യന്തരമന്ത്രാലയത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് ഐടിബിപി വക്താക്കള്‍ അറിയിച്ചു.

എന്നാല്‍ ഈ മേഖലയില്‍ അസാധാരണമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പോംഗോങ് സോ തടാകത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ ഇന്‍സിസ്റ്റിറ്റിയൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ് സ്റ്റേഷന്‍ അധികൃതര്‍ അറിയിച്ചു. എങ്കിലും ഇവിടുത്തെ ജീവനക്കാരോട് ജാഗരൂകരായിരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ പന്‍ഗോങ് സോ തടാകത്തിന് മുകളില്‍ ഇത്തരം പ്രതിഭാസങ്ങള്‍ സാധാരണമാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

ഇന്ത്യ ചൈന അതിര്‍ത്തിക്കിടയില്‍ നീണ്ടുപരന്നുകിടക്കുന്ന പന്‍ഗോങ് സോ തടാകത്തിന്റെ തീരത്ത് ഒട്ടേറെ ബോളിവുഡ് സിനിമകള്‍ ചിത്രീകരിച്ചിട്ടുണ്ട്. അമീര്‍ ഖാന്റെ ത്രീ ഇഡിയറ്റ്‌സിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ഇവിടെയായിരുന്നു ചിത്രീകരിച്ചത്. ഇന്ത്യ ചൈന അതിര്‍ത്തി രേഖ കടന്നുപോകുന്ന തടാകത്തിന്റെ അറുപത് ശതമാനം ഭാഗം ചൈനീസ് അതിര്‍ത്തിയ്ക്കുള്ളിലാണ്.

English summary
A spate of sightings of Unidentified Flying Objects (UFO) near the Pangong Tso lake in the Ladakh area on the Indo-China border has the authorities foxed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X