കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി അധ്യക്ഷനായി ഗഡ്കരി തുടരും

Google Oneindia Malayalam News

Gadkari
ദില്ലി: ഏറെ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ അഴിമതി ആരോപണവിധേയനായ നിതിന്‍ ഗഡ്കരിയെ പ്രസിഡന്റ് സ്ഥാനത്ത് നിലനിര്‍ത്താന്‍ ബിജെപി തീരുമാനിച്ചു. മുതിര്‍ന്ന നേതാക്കളായ എല്‍കെ അഡ്വാനി, രാംജത്മലാനി, യശ്വന്ത് സിന്‍ഹ, ജസ്വന്ത് സിങ്, ശത്രുഘ്‌നന്‍ സിന്‍ഹ എന്നിവരുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ് ഈ തീരുമാനം.

അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. ആര്‍എസ്എസ് നിര്‍ദ്ദേശമനുസരിച്ചാണ് ഗഡ്കരിയെ തുടരാന്‍ അനുവദിച്ചതെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഗഡ്കരിക്കെതിരേ സംഘടനാതലത്തില്‍ നടക്കുന്ന അന്വേഷണം പൂര്‍ത്തിയാകുന്നതുവരെയെങ്കിലും മാറിനില്‍ക്കണമെന്ന നിലപാടാണ് എല്‍കെ അഡ്വാനിക്കുള്ളത്. അതേ സമയം പ്രതിപക്ഷനേതാവ് സുഷമാ സ്വരാജ് ഗഡ്കരിക്ക് പരസ്യമായി തന്നെ പിന്തുണ അറിയിച്ചുണ്ട്.

ഗഡ്കരി ഉടന്‍ സ്ഥാനമൊഴിയുമെന്നും എല്‍കെ അഡ്വാനി ഇടക്കാല പ്രസിഡന്റാകുമെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ആദ്യം പുറത്തിറങ്ങിയത്. രാം ജത് മലാനിയെ പോലുള്ളവര്‍ പരസ്യമായി രംഗത്തിറങ്ങി കഴിഞ്ഞതിനാല്‍ ആര്‍എസ്എസിന്റെ അകമഴിഞ്ഞ പിന്തുണയുണ്ടെങ്കിലും ഗഡ്കരിക്ക് അധികകാലം മുന്നോട്ടുപോവാന്‍ സാധിക്കില്ലെന്ന് ഉറപ്പാണ്.

മാധ്യമങ്ങളിലൂടെ ഉയര്‍ന്നുവരുന്ന ചില ആരോപണങ്ങളുടെ പേരില്‍ പാര്‍ട്ടിയുടെ പരമോന്നത പദവിയിലിരിക്കുന്ന ഒരാളെ നീക്കം ചെയ്യുന്നത് ശരിയല്ല. അതേ സമയം ഇയാള്‍ക്കെതിരേയുള്ള കുറ്റം തെളിയിക്കപ്പെടുകയാണെങ്കില്‍ ആ നിമിഷം പുറത്താക്കണം എന്ന നിലപാടാണ് ആര്‍എസ്എസിനുള്ളത്.

English summary
The BJP on Tuesday came out in full support its embattled chief Nitin Gadkari, who has been facing corruption allegations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X