കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെജ്രിവാളിനെ സഹായിച്ചിട്ടില്ല:നാരായണ മൂര്‍ത്തി

  • By Shabnam Aarif
Google Oneindia Malayalam News

Kejriwal and Narayan Murthy
ബാംഗ്ലൂര്‍: ഇന്ത്യ എഗെന്‍സ്‌റ്റ്‌ കറപ്‌ഷന്‍ പ്രവര്‍ത്തകന്‍ അരവിന്ദ്‌ കെജ്രിവാളിന്‌ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്‌ സംഭാവന നല്‌കിയില്ല എന്ന വിശദീകരണവുമായി ഇന്‍ഫോസിസ്‌ സ്ഥാപകന്‍ നാരായണ മൂര്‍ത്തി പത്രക്കുറിപ്പ്‌ ഇറക്കി.

2012 സെപ്‌റ്റംബറില്‍ കെജ്രിവാള്‍ സാമ്പത്തിക സഹായം ആവശ്യപ്പെട്ടുകൊണ്ട്‌ തന്നെ സമീപിച്ചിരുന്നു. എന്നാല്‍ താന്‍ ആവശ്യം നിരസിക്കുകയായിരുന്നു. കെജ്രിവാളിന്റെ രാഷട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സാമ്പത്തിക സഹായം നല്‍കിയിട്ടില്ല. കെജ്രിവാള്‍ വ്യക്തമാക്കുന്നു.

എന്നാല്‍ 2008ല്‍ വിവരാവകാശ നിയമ പ്രവര്‍ത്തകര്‍ക്ക്‌ ബഹുമതികള്‍ നല്‍കാനും അംഗീകരിക്കാനും സംഭാവന ആവശ്യപ്പെട്ടുകൊണ്ടും കെജ്രിവാള്‍ തന്നെ സമീപിച്ചിരുന്നതായും നാരായണ മൂര്‍ത്തി വെളിപ്പെടുത്തി. ഇതു പ്രകാരം 2008, 2009 വര്‍ഷങ്ങളിലേക്കായി 25 ലക്ഷവും, 2010ലേക്ക്‌ 37 ലക്ഷവും, 2011ലേക്കായി 25 ലക്ഷവും കെജ്രിവാളിന്‌ വിവരാവകാശ പ്രവര്‍ത്തകരെ ആദരിക്കുന്നതിലേക്കായി താന്‍ നല്‍കിയിട്ടുണ്ട്‌ എന്നും അദ്ദേഹം അറിയിക്കുന്നു. ഇതിനു പുറമെ 2010 12 ലക്ഷം അധിക തുകയും കെജ്രിവാളിന്‌ നല്‍കിയിട്ടുണ്ട്‌ എന്നും അദ്ദേഹം പറയുന്നു.

കെജ്രിവാള്‍ ഇത്തരത്തിലുള്ള ബഹുമതികള്‍ ആര്‍ക്കെങ്കിലും നല്‍കിയതായി ഇതുവരെ അറിവായിട്ടില്ല എന്നാണ്‌ റിപ്പോര്‍ട്ട്‌. താന്‍ അയച്ചിട്ടുള്ളതില്‍ 25 ലക്ഷം ജനലോക്‌പാല്‍ ബില്‍ പാസാക്കുന്നതിനുള്ള പ്രവര്‍ത്തന ചെലവിലേക്ക്‌ ഉപയോഗിക്കട്ടെ എന്ന്‌ കെജ്രിവാള്‍ ചോദിച്ചു എന്നും നാരായണ മൂര്‍ത്തി അവകാശപ്പെടുന്നു.

നാരായണ മൂര്‍ത്തി കെജ്രിവാളിന്‌ പുതിയ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കാന്‍ പണം നല്‍കി സഹായിച്ചു എന്ന്‌ വിവിധ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട്‌ വന്ന സാഹചര്യത്തിലാണ്‌ ഇത്തരത്തിലുള്ള ഒരു വിശദീകരണവുമായി അദ്ദേഹം പത്രക്കുറിപ്പ്‌ ഇറക്കിയിരിക്കുന്നത്‌.

English summary
In a major setback for social activist-turned-politician Arvind Kejriwal, the founder of Infosys, Narayana Murthy showed him the door when Kejriwal had approached him seeking financial aid.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X