Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒബാമയുടെ വിജയം ഇന്ത്യക്ക്‌ ഗുണം ചെയ്യും:ചിദംബരം

P Chidambaram
ദില്ലി: ബരാക്‌ ഒബാമ രണ്ടാം തവണയും അമേരിക്കന്‍ പ്രസിഡന്റ്‌ ആയി തിരഞ്ഞെടുക്കപ്പെട്ടത്‌ ഇന്ത്യ - അമേരിക്ക ബന്ധം മെച്ചപ്പെടുത്തും എന്ന്‌ ധനമന്ത്രി പി ചിദംബരം അഭിപ്രായപ്പെട്ടു.

അമേരിക്കയുമായുള്ള ഇന്ത്യയുടെ സാമ്പത്തിക ബന്ധം മെച്ചപ്പെടാന്‍ ഒബാമ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്‌ സഹായകമാകും എന്നാണ്‌ ചിദംബരം അഭിപ്രായപ്പെട്ടത്‌.

പ്രസിഡന്റ്‌ ഒബാമയ്‌ക്ക്‌ാ അഭിനന്ദനങ്ങള്‍. ഇന്തോ - അമേരിക്കന്‍ ബന്ധം കൂടുതല്‍ ശക്തമാകും എന്നാണ്‌ ഞാന്‍ പ്രതീക്ഷിക്കുന്നത്‌, പ്രത്യേകിച്ചും സാമ്പത്തിക ബന്ധം.

303 ഇലക്ട്രല്‍ വോട്ടുകള്‍ നേടി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മിറ്റ്‌ റോംനിയെ പരാജയപ്പെടുത്തിയാണ്‌ ഡെമോക്രാറ്റിക്‌ സ്ഥാനാര്‍ത്ഥിയായ ബരാക്‌ ഒബാമ അമേരിക്കയുടെ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടത്‌.

അമേരിക്കന്‍ പ്രസിഡന്റ്‌ ആയി വിജയിക്കണം എങ്കില്‍ 270 ഇലക്ട്രല്‍ വോട്ടുകള്‍ എങ്കിലും കുറഞ്ഞത്‌ നേടിയിരിക്കണം എന്നാണ്‌. 203 ഇലക്ട്രല്‍ വോട്ടുകള്‍ ആണ്‌ റോംനിക്ക്‌ നേടാനായത്‌.

ശക്തമായ പ്രചാരണ പരിപാടികള്‍ക്കൊടുവില്‍ ആണ്‌ ഇത്തവണ അമേരിക്കന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌ നടന്നത്‌. അമേരിക്കയുടെ ആദ്യത്തെ കറുത്ത വര്‍ഗക്കാരനായ പ്രസിഡന്റ്‌ എന്ന വിശേഷണം സ്വന്തമായുള്ള ഒബാമ രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടത്‌ ലോകത്തെ കറുത്ത വര്‍ഗക്കാര്‍ക്കുള്ള ഒരു അംഗീകാരം കൂടിയാണ്‌ എന്നു പറയാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+