കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനത്തിന് താത്പര്യം ക്ഷേത്രത്തിന്റെ നിധിയില്‍

  • By Ajith Babu
Google Oneindia Malayalam News

Sree Padmanabhaswamy Temple
ദില്ലി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നിലവില്‍ അവസ്ഥയില്‍ നിരാശയുണ്‌ടെന്ന് സുപ്രീം കോടതി. ക്ഷേത്രം സംബന്ധിച്ച് അമിക്കസ് കൂറി ഗോപാല്‍ സുബ്രഹ്മണ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചപ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം. ക്ഷേത്ര സമ്പത്ത് ദേവന്റേതാണെന്നും അവ ക്ഷേത്രബാഹ്യമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിക്കരുതെന്നും സുപ്രീം കോടതിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ശുപാര്‍ശ ചെയ്തു.

ദൈവത്തില്‍ അല്ല, ക്ഷേത്രത്തിലെ നിധിയിലാണ് ജനങ്ങള്‍ക്ക് താത്പര്യമെന്നും ആചാരത്തിന് അനുസരിച്ച് ക്ഷേത്രത്തില്‍ പരിശുദ്ധിയില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. ക്ഷേത്ര പരിസരം വൃത്തിയായി സൂക്ഷിക്കാത്ത മാനേജ്‌മെന്റ് നടപടിയെ കോടതി വിമര്‍ശിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബി നിലവറ ഒഴികയുള്ള എല്ലാ നിലവറകളും ശക്തിപ്പെടുത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതിന്റെ ചെലവ് സര്‍ക്കാരും ക്ഷേത്രവും ചേര്‍ന്ന് വഹിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

ക്ഷേത്രത്തിലെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ആളില്ലെന്നതാണ് പ്രശ്‌നമെന്ന് അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ക്ഷേത്ര ഭരണസംവിധാനം ഉടച്ചുവാര്‍ക്കുന്നതിന്റെ ഭാഗമായി തിരുവിതാംകൂര്‍ രാജകുടുംബത്തിനു ഭരണകാര്യങ്ങളില്‍ പങ്കാളിത്തം ഉറപ്പാക്കണമെന്നും അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മീ ഭായിയുടെ മകന്‍ ആദിത്യ വര്‍മയെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായി നിയമിക്കണമെന്നും 93 പേജുള്ള റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.

പ്രധാന ശുപാര്‍ശകള്‍ക്കു പുറമേ, ക്ഷേത്രത്തിന്റെ നടത്തിപ്പ് മെച്ചപ്പെടുത്തുന്നതിനുള്ള മറ്റ് 77 നിര്‍ദേശങ്ങളും ക്ഷേത്രം സന്ദര്‍ശിച്ചും ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തിയും ഗോപാല്‍ സുബ്രഹ്മണ്യം തയാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്.

English summary
The Supreme Court, expressing concern at shortcomings in maintenance of the Padmanabhaswamy temple in Thiruvananthapuram, has directed the expert committee to strengthen kallaras (vaults) for preserving and protecting precious ornaments, jewels and artefacts kept in them.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X