കെ സുധാകരന്റ ഡ്രൈവര്‍ അറസ്റ്റില്‍
തലശ്ശേരി: കെ.സുധാകരന്‍ എം.പിയുടെ ഡ്രൈവറെ തലശ്ശേരി പൊലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ എടക്കാടിലെ മാധവി സദനത്തില്‍ എ.കെ വിനോദ് കുമാറി(35)നെയാണ് ബുധനാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ വീട്ടില്‍വെച്ച് അറസ്റ്റ് ചെയ്തത്.
2005ലെ വഞ്ചനാ കേസുമായി ബന്ധപ്പെട്ടാണ് ഇയാള്‍ അറസ്റ്റിലായത്. കാസര്‍കോഡ് സ്പിരിറ്റ് കടത്തിയ സംഭവത്തിലും ഇയാള്‍ പ്രതിയാണെന്ന് തലശ്ശേരി പൊലീസ് അറിയിച്ചു. പ്രതിയെ ഇന്ന് തലശ്ശേരി കോടതിയില്‍ ഹാജരാക്കും.












Click it and Unblock the Notifications