കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറഞ്ഞ ബസ് യാത്രാ നിരക്ക് ആറു രൂപയായി ഉയര്‍ത്തി

  • By Ajith Babu
Google Oneindia Malayalam News

Kerala hikes bus fare
തിരുവനന്തപുരം: ഇന്ധന വിലവര്‍ദ്ധനവിന തുടര്‍നന് സംസ്ഥാനത്ത് ബസ് യാത്രാനിരക്കുകള്‍ കൂട്ടി. ആറ് രൂപയാണ് കുറഞ്ഞ യാത്രാക്കൂലി. നേരത്തെ ഇത് അഞ്ച് രൂപയായിരുന്നു. കിലോമീറ്ററിന് മൂന്നു പൈസയും വര്‍ധന വരുത്തിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ മിനിമം കണ്‍സെഷന്‍ നിരക്ക് ഒരു രൂപയായാണ് ഉയര്‍ത്തിയത്. മിനിമം ചാര്‍ജ് ഏഴ് രൂപയാക്കണമെന്നായിരുന്നു ബസുടമകളുടെ ആവശ്യം.

ബസ്സിനൊപ്പം ഒട്ടോ-ടാക്‌സി നിരക്കുകളും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.് ഓട്ടോയുടേത് 12 രൂപയില്‍ നിന്ന് 15 രൂപയായും ടാക്‌സിയുടേത് 60 രൂപയില്‍ നിന്ന് 100 രൂപയുമായാണ് ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്. 2011ഓഗസ്റ്റ് എട്ടിനാണ് ഏറ്റവുമൊടുവില്‍ സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചത്. മിനിമം ചാര്‍ജ് അഞ്ചുരൂപയായി അന്ന് വര്‍ദ്ധിപ്പിച്ചു. ഡീസല്‍ വില വര്‍ദ്ധന മൂന്നുരൂപയോളം കൂട്ടിയപ്പോഴായിരുന്നു അത്.

ഇന്ധന വിലവര്‍ദ്ധനവിനെ തുടര്‍ന്ന് നിരക്ക് വര്‍ദ്ധനവിനെക്കുറിച്ച് പഠിച്ച ഉപസമിതി വര്‍ദ്ധനവിന് അനുമതി നല്‍കിയിരുന്നു. ഈ ശുപാര്‍ശകൂടി പഠിച്ചാണ് യാത്രാനിരക്കുകള്‍ ഉയര്‍ത്താന്‍ മന്ത്രിസഭ തീരുമാനമെടുത്തത്.
കുറഞ്ഞ ബസ് ചാര്‍ജ് അഞ്ച് രൂപയില്‍ നിന്ന് ആറുരൂപയാക്കുക, ഓട്ടോ റിക്ഷയുടെ മിനിമം ചാര്‍ജ് 12 രൂപയില്‍ നിന്ന് 15 രൂപയാക്കുക, കിലോമീറ്ററിനുള്ള ചാര്‍ജ് ഏഴ് രൂപയില്‍ നിന്ന് എട്ട് രൂപയാക്കുക, ടാക്‌സിയുടെ കുറഞ്ഞ നിരക്ക് 60ല്‍ നിന്ന് 100 രൂപയാക്കുക, ടാക്‌സി കിലോമീറ്റര്‍ നിരക്ക് എട്ടില്‍ നിന്ന് 10 രൂപയാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ജസ്റ്റീസ് രാമചന്ദ്രന്‍ സമിതി സമര്‍പ്പിച്ചിരുന്നത്.

മന്ത്രിസഭാ ഓട്ടോറിക്ഷകള്‍ക്ക് 15 രൂപയും ടാക്‌സികള്‍ക്ക് 100 രൂപയും കുറഞ്ഞ നിരക്ക് വേണമെന്നായിരുന്നു ഉടമകളുടെ ആവശ്യം. കഴിഞ്ഞ ഓഗസ്തിലാണ് അവസാനമായി നിരക്ക് വര്‍ദ്ധിപ്പിച്ചത്.

English summary
Bowing to the pressure of the Private Bus Owners’ Association in the aftermath of diesel price hike, the state government on Wednesday announced an upward revision in bus fares.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X