കുറഞ്ഞ ബസ് യാത്രാ നിരക്ക് ആറു രൂപയായി ഉയര്‍ത്തി
ബസ്സിനൊപ്പം ഒട്ടോ-ടാക്സി നിരക്കുകളും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.് ഓട്ടോയുടേത് 12 രൂപയില്‍ നിന്ന് 15 രൂപയായും ടാക്സിയുടേത് 60 രൂപയില്‍ നിന്ന് 100 രൂപയുമായാണ് ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്. 2011ഓഗസ്റ്റ് എട്ടിനാണ് ഏറ്റവുമൊടുവില്‍ സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചത്. മിനിമം ചാര്‍ജ് അഞ്ചുരൂപയായി അന്ന് വര്‍ദ്ധിപ്പിച്ചു. ഡീസല്‍ വില വര്‍ദ്ധന മൂന്നുരൂപയോളം കൂട്ടിയപ്പോഴായിരുന്നു അത്.
ഇന്ധന വിലവര്‍ദ്ധനവിനെ തുടര്‍ന്ന് നിരക്ക് വര്‍ദ്ധനവിനെക്കുറിച്ച് പഠിച്ച ഉപസമിതി വര്‍ദ്ധനവിന് അനുമതി നല്‍കിയിരുന്നു. ഈ ശുപാര്‍ശകൂടി പഠിച്ചാണ് യാത്രാനിരക്കുകള്‍ ഉയര്‍ത്താന്‍ മന്ത്രിസഭ തീരുമാനമെടുത്തത്.
കുറഞ്ഞ ബസ് ചാര്‍ജ് അഞ്ച് രൂപയില്‍ നിന്ന് ആറുരൂപയാക്കുക, ഓട്ടോ റിക്ഷയുടെ മിനിമം ചാര്‍ജ് 12 രൂപയില്‍ നിന്ന് 15 രൂപയാക്കുക, കിലോമീറ്ററിനുള്ള ചാര്‍ജ് ഏഴ് രൂപയില്‍ നിന്ന് എട്ട് രൂപയാക്കുക, ടാക്സിയുടെ കുറഞ്ഞ നിരക്ക് 60ല്‍ നിന്ന് 100 രൂപയാക്കുക, ടാക്സി കിലോമീറ്റര്‍ നിരക്ക് എട്ടില്‍ നിന്ന് 10 രൂപയാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ജസ്റ്റീസ് രാമചന്ദ്രന് സമിതി സമര്‍പ്പിച്ചിരുന്നത്.
മന്ത്രിസഭാ ഓട്ടോറിക്ഷകള്‍ക്ക് 15 രൂപയും ടാക്സികള്‍ക്ക് 100 രൂപയും കുറഞ്ഞ നിരക്ക് വേണമെന്നായിരുന്നു ഉടമകളുടെ ആവശ്യം. കഴിഞ്ഞ ഓഗസ്തിലാണ് അവസാനമായി നിരക്ക് വര്‍ദ്ധിപ്പിച്ചത്.