കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കണ്‍സെഷന്‍: എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം

  • By Nisha Bose
Google Oneindia Malayalam News

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് കൂട്ടിയതിനെതിരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. സെക്രട്ടറിയേറ്റിന് മുന്നില്‍ വച്ച് പൊലീസ് മാര്‍ച്ച് തടഞ്ഞതോടെ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പൊലീസ് വാഹനത്തിന് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് ഗ്രനേഡ് പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് കൂട്ടിയതില്‍ പ്രതിഷേധിച്ച് എസ്്എഫ്‌ഐ പ്രവര്‍ത്തകര്‍ കോഴിക്കോട്ടും പ്രതിഷേധം സംഘടിപ്പിച്ചു.

ഇന്ധന വിലവര്‍ദ്ധനവിന തുടര്‍ന്ന് സംസ്ഥാനത്ത് ബസ് യാത്രാനിരക്കുകള്‍ വര്‍ധിപ്പിച്ചിരുന്നു. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്കും ഉയര്‍ത്തി. വിദ്യാര്‍ഥികളുടെ മിനിമം കണ്‍സെഷന്‍ നിരക്ക് ഒരു രൂപയായാണ് വര്‍ധിപ്പിച്ചത്. കുറഞ്ഞ യാത്രാക്കൂലി ആറ് രൂപയായി കൂട്ടി.

ബസിനൊപ്പം ഓട്ടോ, ടാക്‌സി എന്നിവയുടെ നിരക്കും കൂട്ടിയിട്ടുണ്ട്. 2011 ഓഗസ്റ്റ് എട്ടിനാണ് ഏറ്റവുമൊടുവില്‍ സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചത്. അന്ന് മിനിമം ചാര്‍ജ് അഞ്ചുരൂപയായി അന്ന് വര്‍ദ്ധിപ്പിച്ചു. ഡീസല്‍ വില വര്‍ദ്ധന മൂന്നുരൂപയോളം കൂട്ടിയപ്പോഴായിരുന്നു അത്.ഇന്ധന വിലവര്‍ദ്ധനവിനെ തുടര്‍ന്ന് നിരക്ക് വര്‍ദ്ധനവിനെക്കുറിച്ച് പഠിച്ച ഉപസമിതി വര്‍ദ്ധനവിന് അനുമതി നല്‍കിയിരുന്നു. ഈ ശുപാര്‍ശകൂടി പഠിച്ചാണ് യാത്രാനിരക്കുകള്‍ ഉയര്‍ത്താന്‍ മന്ത്രിസഭ തീരുമാനമെടുത്തത്.

English summary

 SFI protests against theupward revision in students bus concession rate.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X