Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയം വീട്ടിലറിയിച്ചു; കാമുകന്‍ അധ്യാപകനെ വെട്ടി

പെരുമ്പാവൂര്‍: വിദ്യാര്‍ഥിനിയുടെ പ്രണയം വീട്ടിലറിയച്ചതിന് അധ്യാപകനെ കാമുകനായ വിദ്യാര്‍ഥിയും കൂട്ടുകാരും ചേര്‍ന്ന് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ട്യൂഷന്‍ ക്ലാസിലെ പ്രണയമാണ് അധ്യാപകന്‍ വീട്ടിലറിയിച്ചത്. മാറമ്പിളളി ചെറിയപ്പിളളി വീട്ടില്‍ അജേഷി (27)നെയാണ് പരിക്കുകളോടെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം.

ട്യൂഷന്‍ ക്‌ളാസിലെ പ്രണയമാണ് അധ്യാപകന്‍ പെണ്‍കുട്ടിയുടെ വീട്ടിലറിയിച്ചത്. ഇതിന്റെ പ്രതികാരമായിട്ടായിരുന്നു ആക്രമണം. ട്യൂഷന്‍ സെന്റര്‍ അടച്ച് രാത്രി ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു അധ്യാപകനായ അജേഷ്. വാഴക്കുളം ഉണ്ണിമിശിഹാ പളളിക്ക് സമീപം ബൈക്കിലെത്തിയ സംഘം മര്‍ദ്ദിക്കുകയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. അജേഷ് അപകടനില തരണം ചെയ്തിട്ടുണ്ട്.

ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന വാഴക്കുളം സ്വദേശി അന്‍സീര്‍ സഹപാഠിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ അധ്യാപകന്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ ചെന്ന് മാതാപിതാക്കളെ വിവരം അറിയിച്ചതിന്റെ വൈരാഗ്യത്തിലായിരുന്ന് അക്രമമെന്ന് പൊലീസും പറഞ്ഞു. സംഭവത്തില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+