വളപട്ടണം കേവലം ഗ്രൂപ്പ് വഴക്കല്ല:തിരുവഞ്ചൂര്‍

വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്ത യൂത്ത് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവിനെ സുധാകരന്‍ മോചിപ്പിക്കുകയും എസ്‌ഐയ്ക്ക് നേരെ അസഭ്യ വര്‍ഷം നടത്തുകയും ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. പൊലീസ് വകുപ്പിനെ കുറ്റപ്പെടുത്തി രംഗത്തെത്തിയ സുധാകരന് മറുപടിയുമായി തിരവഞ്ചൂരും എത്തിയത് പ്രശ്‌നം സങ്കീര്‍ണ്ണമാക്കി. പോലീസ് സ്‌റ്റേഷനില്‍ കയറി അക്രമം നടത്തുന്നവര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുമെന്നാണ് ആഭ്യന്തരമന്ത്രി വ്യക്തമാക്കിയത്.
ഇതെ തുടര്‍ന്ന് ഇരുവരേയും അനുകൂലിച്ചും പ്രതികൂലിച്ചും സംസ്ഥാനത്ത് പലയിടങ്ങളിലും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. അതേസമയം സംഭവത്തില്‍ ഉള്‍പ്പെട്ട എസ്‌ഐ ബികെ സിജുവിനെ സ്ഥലം മാറ്റി. വടകര ചോമ്പാല സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റം.
മണല്‍മാഫിയയ്‌ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച ഉദ്യോഗസ്ഥനാണ് സിജു.












Click it and Unblock the Notifications