കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വളപട്ടണം കേവലം ഗ്രൂപ്പ് വഴക്കല്ല:തിരുവഞ്ചൂര്‍

  • By Nisha Bose
Google Oneindia Malayalam News

Thiruvanchoor
കോട്ടയം: വളപട്ടണം സംഭവം കേവലം ഗ്രൂപ്പ് വഴക്കായി കാണരുതെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പ്രശ്‌നം ഗൗരവമേറിയതാണ്. ക്രമസമാധാനം പരിപാലിയ്ക്കുന്നതിന് നിഷ്പക്ഷമായ ഇടപെടല്‍ വേണം. അത് നടപ്പിലാക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. സുധാകരനുമായി യാതൊരു പ്രശ്‌നവുമില്ല. അദ്ദേഹം തന്റെ അടുത്ത സുഹൃത്താണെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ തിരുവഞ്ചൂര്‍ പറഞ്ഞു.

വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്ത യൂത്ത് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവിനെ സുധാകരന്‍ മോചിപ്പിക്കുകയും എസ്‌ഐയ്ക്ക് നേരെ അസഭ്യ വര്‍ഷം നടത്തുകയും ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. പൊലീസ് വകുപ്പിനെ കുറ്റപ്പെടുത്തി രംഗത്തെത്തിയ സുധാകരന് മറുപടിയുമായി തിരവഞ്ചൂരും എത്തിയത് പ്രശ്‌നം സങ്കീര്‍ണ്ണമാക്കി. പോലീസ് സ്‌റ്റേഷനില്‍ കയറി അക്രമം നടത്തുന്നവര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുമെന്നാണ് ആഭ്യന്തരമന്ത്രി വ്യക്തമാക്കിയത്.

ഇതെ തുടര്‍ന്ന് ഇരുവരേയും അനുകൂലിച്ചും പ്രതികൂലിച്ചും സംസ്ഥാനത്ത് പലയിടങ്ങളിലും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. അതേസമയം സംഭവത്തില്‍ ഉള്‍പ്പെട്ട എസ്‌ഐ ബികെ സിജുവിനെ സ്ഥലം മാറ്റി. വടകര ചോമ്പാല സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റം.
മണല്‍മാഫിയയ്‌ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച ഉദ്യോഗസ്ഥനാണ് സിജു.

English summary
Don't consider Valapattanam incident as a group dispute.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X