കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വളപട്ടണം എസ്‌ഐയെ സ്ഥലം മാറ്റി

Google Oneindia Malayalam News

BK Siju
കണ്ണൂര്‍: കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് മറനീക്കി പുറത്തുകൊണ്ടുവന്ന വളപട്ടണം പോലിസ് സ്‌റ്റേഷന്‍ സംഭവത്തിലെ നായകന്‍ എസ്‌ഐ ബികെ സിജുവിനെ സ്ഥലം മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മണല്‍മാഫിയയ്‌ക്കെതിരേ മുഖം നോക്കാതെ നടപടിയെടുത്ത പോലിസ് ഉദ്യോഗസ്ഥനെ ഗ്രൂപ്പ് താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുവേണ്ടി ബലി കൊടുക്കുകയായിരുന്നുവെന്ന ആരോപണം ശക്തമാണ്. പോലിസ് സ്‌റ്റേഷനില്‍ കയറി 'താന്‍ ആരാടാ സുരേഷ് ഗോപിയോ' എന്ന് ആക്രോശിയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കെ സുധാകരനെതിരേ ചെറുവിരലനക്കാന്‍ പോലും ഉമ്മന്‍ചാണ്ടിയുടെ പോലിസ് തയ്യാറായിട്ടില്ല.

വടകര ചോമ്പാല സ്റ്റേഷനിലേക്കാണ് സ്ഥലം മാറ്റം. എസ്‌ഐയുടെ അപേക്ഷ പരിഗണിച്ചാണ് മാറ്റം നല്‍കിയതെന്ന വിശദീകരണമാണ് കണ്ണൂര്‍ റെയ്ഞ്ച് ഐജി ജോസ് ജോര്‍ജ് നല്‍കുന്നത്. സത്യസന്ധനായ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ പ്രശസ്തനായ സിജു വളപട്ടണം മേഖലയില്‍ മണല്‍മാഫിയക്കെതിരേ ശക്തമായ നടപടികളാണ് കൈകൊണ്ടിരുന്നത്.

മണല്‍കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത രണ്ടു പേരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയ പ്രാദേശികനേതാവ് കല്ലിക്കോടന്‍ രാഗേഷ് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് അയാള്‍ക്കെതിരേയും കേസ് ചാര്‍ജ് ചെയ്തിരുന്നു. ഇയാളെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടാണ് സുധാകരന്‍ എംഎല്‍എമാരായ കെഎം ഷാജി, എപി അബ്ദുള്ളകുട്ടി എന്നിവര്‍ക്കൊപ്പം സ്റ്റേഷനിലെത്തി എസ്‌ഐയോട് തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.

സുധാകരന്‍-വയലാര്‍ രവി ഗ്രൂപ്പിനെ സംതൃപ്തി പെടുത്താനാണെങ്കിലും ആദ്യം അറസ്റ്റ് ചെയ്ത രണ്ടു പേരെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് സ്റ്റേഷനില്‍ നിര്‍ത്തിയെന്നാരോപണമാണ് എസ്‌ഐക്കെതിരേ ഉയര്‍ന്നിട്ടുള്ളത്. പോലിസുകാരെ വണ്ടിയിടിച്ച് കൊല്ലാന്‍ പോലും ശ്രമിച്ച ഇവരെ സുരക്ഷയുടെ ഭാഗമായാണ് ഇത്തരത്തില്‍ നിര്‍ത്തിയതെന്നാണ് പോലിസ് വാദം. എന്തായാലും മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് ഇടക്കിടെ പറയുന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഇത് ക്ഷീണം തന്നെയാണ്.

English summary
Valappattanam SI B K Siju, who was recently caught up in a controversy following a row with K Sudhakaran MP, has been transferred to Chombal police station near Vadakara in Kozhikode
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X