അമേരിക്കയെ രണ്ടു തവണ നയിച്ചവര്‍
വാഷിങ്‌ടണ്‍: രണ്ടാം തവണയും അമേരിക്കന്‍ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ബരാക് ഒബാമയ്‌ക്ക്, അമേരിക്കന്‍ പ്രസിഡന്റ് ആയി വീണ്ടും വൈറ്റ് ഹൗസിലെത്താന്‍ ഭാഗ്യം ലഭിച്ച അപൂര്‍വ്വം പ്രസിഡന്റ്‌മാരുടെ നിരയിലെത്താന്‍ ഭാഗ്യം സിദ്ധിച്ചിരിക്കുകയാണ്.
ജോര്‍ജ് വാഷിങ്‌ടണ്‍, ബില്‍ ക്ലിന്റണ്‍, ജോര്‍ജ് ഡബ്ല്യു ബുഷ് എന്നിവ ഈ നിരയില്‍ സ്ഥാനം പിടിക്കാന്‍ കഴിഞ്ഞ ചില പേരുകള്‍ മാത്രമാണ്. "നല്ലത് വരാനിരിക്കുന്നേയുള്ളൂ" എന്നാണ് തന്റെ രണ്ടാം വിജയത്തിന് ശേഷം ഒബാമ പറഞ്ഞത്.
ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ ഒബാമ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ മിറ്റ് റോംനിയെ ബഹുദൂരം പിന്തള്ളിയാണ് തന്റെ രണ്ടാം ഊഴം ഉറപ്പിച്ചത്.
അമേരിക്കയുടെ ലാല്‍പ്പത്തിനാലാമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഈ കറുത്ത വര്‍ഗക്കാരന്‍ രണ്ടാമതും അമേരിക്കന്‍ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുന്ന പതിനാലാമത്തെ പ്രസിഡന്റ് ആണ്.

ജോര്‍ജ് വാഷിങ്‌ടണ്‍ (1789 - 1797)
1789ല്‍ അമേരിക്കയുടെ ആദ്യ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് വാഷിങ്‌ടണ്‍ 1792ല്‍ വീണ്ടും പ്രസിഡന്റ് സ്‌ഖഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

തോമസ് ജെഫേഴ്‌സണ്‍ (1801 - 1809)
ഡെമോക്രാറ്റിക് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി 1801ല്‍ അമേരിക്കന്‍ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട തോമസ് ദെഫേഴ്‌സണ്‍ 1804ല്‍ വീണ്ടും വിജയിയായി.

ജെയിംസ് മാഡിസണ്‍ (1809 - 1817)
ഡെമോക്രാറ്റിക് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി തന്നെയായി 1809ല്‍ വൈറ്റ് ഹൗസിലെത്തിയ ജെയിംസ് മാഡിസണ്‍ 1812ല്‍ വീണ്ടും തിരിഞ്ഞെടുക്കപ്പെട്ടു.

ജെയിംസ് മണ്‍റോ (1817 - 1825)
1817ല്‍ അമേരിക്കന്‍ പ്രസിഡന്റ് ആയ ജെയിംസ് മണ്‍റോ 1920ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹവും ഡെമോക്രാറ്റിക് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ആയിരുന്നു.

ആന്‍ഡ്ര്യൂ ജാക്‌സണ്‍ (1829 - 1837)
1929ല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച ആന്‍ഡ്ര്യൂ ജാക്‌സണ്‍ 1032ലെ വിജയത്തോടെ തന്റെ രണ്ടാം ഊഴം ഉറപ്പിച്ചു.

എബ്രഹാം ലിങ്കണ്‍ (1861 - 1865)
1961ല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി വിജയിച്ച് പ്രസിഡന്റ് ആയ എബ്രഹാം ലിങ്കണ്‍ കാലാവധി പൂര്‍ത്തിയാക്കി 1965ലെ തിരഞ്ഞെടുപ്പില്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടെങ്കിലും കൊല്ലപ്പെടുകയായിരുന്നു.

യുലിസസ് എസ് ഗ്രാന്റ് (1867 - 1877)
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ യുലിസസ് എസ് ഗ്രാന്റ് രണ്ടു തവണ അമേരിക്കയുടെ പ്രസിഡന്റ് ആയിട്ടുണ്ട്.

ഗ്രോവര്‍ ക്ലവ്‌ലാന്റ് (1885- 1889, 1893 - 1897)
ഗ്രോവര്‍ ക്ലവ്‌ലാന്റ് തുടര്‍ച്ചയായ തിരഞ്ഞെടുപ്പുകളില്‍ അല്ല അമേരിക്കന്‍ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് ആയി 1885ലും 1893ലും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയുടെ ഇരുപത്തിരണ്ടാമത്തെയും ഇരുപത്തിനാലാമത്തെയും പ്രസിഡന്റ് ആയാണ് കണക്കാക്കപ്പെടുന്നത്.

വുഡ്രോ വില്‍സണ്‍ (1913 - 1921)
1912ലെയും 1916ലെയും പ്രസിഡന്റ് തിരഞ്ഞെടുപ്പുകളില്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട വുഡ്രോ വില്‍സണ്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ആയിരുന്നു.

ഡൈ്വറ്റ് ഡി എയ്‌സണോര്‍ (1953 - 1961)
1953ല്‍ അമേരിക്കയുടെ പ്രസിഡന്റ് ആയി സ്ഥാനമേറ്റെടുത്ത റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡൈ്വറ്റ് ഡി എയ്‌സണോര്‍ തുടര്‍ന്നു നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലും വിജയിച്ചു.

റൊണാള്‍ഡ് റീഗന്‍ (1981 - 1989)
റൊണാള്‍ഡ് റീഗനും രണ്ട് തവണ അമേരിക്കന്‍ പ്രസിഡന്റ് ആയിട്ടുണ്ട്.

ബില്‍ ക്ലിന്റണ്‍ (1993 - 2001)
രണ്ട് തവണ അമേരിക്കയുടെ പ്രസിഡന്റ് ആയിരുന്നിട്ടുള്ള ബില്‍ ക്ലിന്റണിന്റെ കാലത്താണ് തുടര്‍ച്ചയായി അമേരിക്കയില്‍ സാമ്പത്തിത വളര്‍ച്ചയുണ്ടായത്.

ജോര്‍ജ് ഡബ്ല്യൂ ബുഷ് (2001 - 2009)
അമേരിക്കയുടെ നാല്‍പ്പത്തിമൂന്നാമത്തെ പ്രസിഡന്റ് ആയ ബുഷിന്റെ ഭരണകാലത്താണ് 9/11 ഭീകരാക്രമണം നടക്കുന്നത്.

ബരാക് ഒബാമ (2009 - )
അമേരിക്കയുടെ ആദ്യത്തെ കറുത്ത വര്‍ഗക്കാരനായ പ്രസിഡന്റ് ബരാക് ഒബാമ 2012 നവംബര്‍ 7ന് നടന്ന തിരഞ്ഞെടുപ്പിലൂടെ രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.












Click it and Unblock the Notifications