കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലു വര്‍ഷം കൂടി തന്നതിന് നന്ദി: ഒബാമ

  • By Nisha Bose
Google Oneindia Malayalam News

Obama,
വാഷിങ്ടണ്‍: രണ്ടാം വട്ടവും അമേരിക്കന്‍ പ്രസിഡന്റ് പദവിയിലേയ്ക്ക് തന്നെ തിരഞ്ഞെടുത്ത ജനതയ്ക്ക് ബരാക് ഒബാമ നന്ദി പറഞ്ഞു. നിങ്ങളാണിതിന് കാരണം. നാലു വര്‍ഷം കൂടി നല്‍കിയതിന് നന്ദി-തിരഞ്ഞെടുപ്പ് ഫലമറിഞ്ഞ ശേഷം ഒബാമയുടെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. ട്വിറ്ററിലൂടെയാണ് ഒബാമ ഇക്കാര്യം പങ്കുവച്ചത്.

സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും ഒബാമയ്ക്ക് തിരിച്ചടിയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും അതിനെയെല്ലാം മറികടന്ന് ചരിത്ര വിജയം നേടിയിരിക്കുകയാണ് ഒബാമ.

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ രണ്ടാം തവണയും അധികാരത്തിലെത്തുന്ന രണ്ടാമത്തെ ഡെമോക്രാറ്റാണ് ഒബാമ. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മിറ്റ് റോംനി വോട്ടെണ്ണലിന്റെ ആദ്യഘട്ടങ്ങളില്‍ മുന്നിട്ട് നിന്നെങ്കിലും പിന്നീട് കാര്യങ്ങള്‍ മാറിമറിഞ്ഞു. വിഷിങ്ടണ്‍ ഡിസി, ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, മിഷിഗണ്‍, മെരിലാന്റ്, റോഡ് ഐലന്റ്, മസാച്യുറന്റ്, ഡെലാവര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ഒബാമയ്‌ക്കൊപ്പം നിന്നു.

ഒക്ലഹോമ, ടെക്‌സാസ്, സൗത്ത് കരോലിന, ടെന്നിസി, ഇന്ത്യാന, ജോര്‍ജിയ, മിസിസിപ്പി, മൊണ്ടാന തുടങ്ങിയവ റോംനിയെ പിന്തുണച്ചു. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മുമ്പ് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നാശമുണ്ടാക്കിയ സാന്‍ഡി കൊടുങ്കാറ്റ് ഒബാമയ്ക്ക് അനുകൂലമായ സ്ഥിതിവിശേഷമുണ്ടാക്കിയെന്നാണ് സൂചന. അഭിപ്രായ സര്‍വ്വേകളിലും ഒബാമ തന്നെയായിരുന്നു മുന്നിട്ട് നിന്നത്.

English summary
"This happened because of you. Thank you," Obama tweeted to his 22 million followers on Twitter as a flurry of states, including Iowa, which nurtured his unlikely White House dreams suddenly tipped into his column.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X