ഓഹരി വിപണിയില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം

തീവ്രവാദസംഘങ്ങള്‍ വ്യത്യസ്ത കേന്ദ്രങ്ങളില്‍ നിന്നു ലഭിക്കുന്ന സാമ്പത്തിക സഹായം കൊണ്ട് മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചിന്തിക്കുന്നതില്‍ അര്‍ത്ഥമില്ല. ഓഹരി വിപണിയിലും ഊഹകച്ചവടങ്ങളിലും ഭൂമിയിടപാടുകളിലും പണം വാരിയെറിഞ്ഞ് അവര്‍ പണമുണ്ടാക്കുകയാണ്. മൗറീഷ്യസ് പോലുള്ള രാജ്യങ്ങളിലൂടെ കോടികളാണ് ഇന്ത്യയിലേക്ക് ഒഴുകുന്നത്.
ഒട്ടുമിക്ക രാജ്യങ്ങളിലെയും ഓഹരി വിപണികളില്‍ ഇത്തരത്തിലുള്ള നുഴഞ്ഞുകയറ്റമുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ കാര്യത്തില്‍ ഇന്റര്‍പോള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരേയുള്ള പോരാട്ടം സമഗ്രവും ശക്തവുമായിരിക്കണം. രാജ്യങ്ങള്‍ പരസ്പരം സഹകരിക്കുന്നതിലൂടെ മാത്രമേ ഇത് സാധ്യമാകൂ. വിവിധ രാജ്യങ്ങള്‍ അന്വേഷണപരിധിയില്‍ വരുന്നതിനാല്‍ അന്താരാഷ്ട്ര ഏജന്‍സിക്ക് ഇക്കാര്യത്തില്‍ പലതും ചെയ്യാനാകും.












Click it and Unblock the Notifications