കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഹരി വിപണിയില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റം

Google Oneindia Malayalam News

Shinde
റോം: വ്യാജ കമ്പനികളുടെ മറവില്‍ തീവ്രവാദികള്‍ ആഗോള ഓഹരി വിപണികളില്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് ഇന്ത്യന്‍ ആഭ്യന്തര മന്ത്രി സുശില്‍കുമാര്‍ ഷിന്‍ഡെ. അന്താരാഷ്ട്ര കുറ്റാന്വേഷണ ഏജന്‍സിയായ ഇന്റര്‍പോള്‍ റോമില്‍ വിളിച്ചുചേര്‍ത്ത ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീവ്രവാദസംഘങ്ങള്‍ വ്യത്യസ്ത കേന്ദ്രങ്ങളില്‍ നിന്നു ലഭിക്കുന്ന സാമ്പത്തിക സഹായം കൊണ്ട് മാത്രമാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചിന്തിക്കുന്നതില്‍ അര്‍ത്ഥമില്ല. ഓഹരി വിപണിയിലും ഊഹകച്ചവടങ്ങളിലും ഭൂമിയിടപാടുകളിലും പണം വാരിയെറിഞ്ഞ് അവര്‍ പണമുണ്ടാക്കുകയാണ്. മൗറീഷ്യസ് പോലുള്ള രാജ്യങ്ങളിലൂടെ കോടികളാണ് ഇന്ത്യയിലേക്ക് ഒഴുകുന്നത്.

ഒട്ടുമിക്ക രാജ്യങ്ങളിലെയും ഓഹരി വിപണികളില്‍ ഇത്തരത്തിലുള്ള നുഴഞ്ഞുകയറ്റമുണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ കാര്യത്തില്‍ ഇന്റര്‍പോള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരേയുള്ള പോരാട്ടം സമഗ്രവും ശക്തവുമായിരിക്കണം. രാജ്യങ്ങള്‍ പരസ്പരം സഹകരിക്കുന്നതിലൂടെ മാത്രമേ ഇത് സാധ്യമാകൂ. വിവിധ രാജ്യങ്ങള്‍ അന്വേഷണപരിധിയില്‍ വരുന്നതിനാല്‍ അന്താരാഷ്ട്ര ഏജന്‍സിക്ക് ഇക്കാര്യത്തില്‍ പലതും ചെയ്യാനാകും.

English summary
Speaking at the Interpol General Assembly on Tuesday, Home Minister Sushilkumar Shinde sought international cooperation to deal with terror groups investing in stock markets through spurious companies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X