കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ്, വോട്ടെണ്ണല്‍ തുടങ്ങി

Google Oneindia Malayalam News

US Election 2012
വാഷിങ്ടണ്‍: ചരിത്രം കണ്ടതില്‍ വച്ചേറ്റവും വാശിയേറിയ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ അനൗദ്യോഗിക ഫലം അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ആദ്യ സൂചനകളനുസരിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയും നിലവിലുള്ള പ്രസിഡന്റുമായ ബരാക് ഒബാമയും റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ മിറ്റ് റോംനിയും ഒപ്പത്തിനൊപ്പം നീങ്ങുകയാണ്. വോട്ടെടുപ്പിന് തൊട്ടുപിറകെ നടന്ന അഭിപ്രായ സര്‍വെകള്‍ വിരല്‍ചൂണ്ടിയിരുന്നതും ഇത്തരത്തിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്നുതന്നെയാണ്.

60ശതമാനം വോട്ടര്‍മാരെ സ്വാധീനിച്ചത് സാമ്പത്തിക മേഖലയുടെ തകര്‍ച്ചയാണ്. എന്നാല്‍ ഇതിന്റെ ഉത്തരവാദി മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷാണെന്നാണ് അസോസിയേറ്റ് പ്രസ്സിന്റെ സര്‍വെയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരുടെയും അഭിപ്രായം. നാലുവര്‍ഷത്തിനു മുമ്പുള്ള അവസ്ഥയില്‍ നിന്നും രാജ്യം കരകയറി വരുന്നതായും ചിലര്‍ സാക്ഷ്യപ്പെടുത്തി.

538 പേരുള്ള ഇലക്ട്രല്‍ കോളജിന്റെ ചിത്രം ബുധനാഴ്ച ഉച്ചയോടുകൂടി വ്യക്തമാകുമെന്നാണ് കരുതുന്നത്. ഇതോടുകൂടി തന്നെ അനൗദ്യോഗികമായി ആരു പ്രസിഡന്റാകുമെന്ന് മനസ്സിലാവുകയും ചെയ്യും. ഡിസംബര്‍ 17ന് ഇലക്ടര്‍മാര്‍ യോഗം ചേര്‍ന്ന് പ്രസിഡന്റിന് ഔദ്യോഗികമായി വോട്ട് രേഖപ്പെടുത്തേണ്ടതുണ്ട്. പക്ഷേ, ഇതിന്റെ ഫലം അറിയണമെങ്കില്‍ ജനുവരി ആറുവരെ കാത്തിരിക്കേണ്ടി വരും. പ്രസിഡന്റ് സ്ഥാനം ലഭിക്കണമെങ്കില്‍ 270 പേരുടെ പിന്തുണയാണ് വേണ്ടത്.

English summary
The first votes in Tuesday's US presidential election produced a tie as nationwide polls showed Barack Obama and Mitt Romney neck and neck
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X