കെജ്രിവാളിനും രാംദേവിനുമെതിരെയുള്ള ഹര്‍ജി തള്ളി

2012 ഫെബ്രുവരിയില്‍ നടത്തിയ പ്രസംഗത്തില്‍ പാര്‍ലമെന്റിനെ അപമാനിക്കും വിധം സംസാരിച്ചു എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. അതുകൊണ്ട് ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യണം എന്നായിരുന്ന ഹര്‍ജിക്കാരന്റെ ആവശ്യം. എന്നാല്‍ കോടതി ഈ ആവശ്യം തള്ളുകയായിരുന്നു.
അതുപോലെ 2011 സെപ്‌റ്റംബര്‍ 26ന് കാശ്‌മീരിനെ കുറിച്ച് പ്രശാന്ത് ഭൂഷണ്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് അദ്ദേഹത്തിന് എതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം എന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതും കോടതി അംഗീകരിച്ചില്ല.
വിഭോര്‍ ആനന്ദ് എന്ന നിയമ വിദ്യാര്‍ത്ഥി ആണ് മൂന്നു പേര്‍ക്കെതിരെയും ഹര്‍ജി നല്‍കിയത്. കഴിഞ്ഞ ഫെബ്രുവരി 26ന് ഘാസിയാബാദില്‍ നടത്തിയ പ്രസംഗത്തില്‍ കെജ്രിവാള്‍ പാര്‍ലമെന്റിനെ അപമാനിക്കും വിധത്തില്‍ സംസാരിച്ചു എന്നാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്.












Click it and Unblock the Notifications