സുധാകരനെതിരെ നടപടിയുണ്ടാവും: തിരുവഞ്ചൂര്‍

പൊലീസുകാരുടെ ജോലി തടസ്സപ്പെടുത്തുന്ന നടപടി ആരുടെ ഭാഗത്തു നിന്നുണ്ടായാലും പൊറുക്കാനാകില്ല. പൊലീസിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാഹചര്യം ഉണ്ടാകണം. പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിക്കുന്നവര്‍ക്കെതിരേയും നടപടിയുണ്ടാവും
അതു പോലെ തന്നെ പൊതു പ്രവര്‍ത്തകരോട് മാന്യമായി പെരുമാറാന്‍ പൊലീസുകാര്‍ക്കും ഉത്തരവാദിത്വമുണ്ട്. ഇതു പാലിക്കാന്‍ പൊലീസുകാര്‍ ബാധ്യസ്ഥരാണ്. രണ്ടു പേരെ വസ്ത്രമില്ലാതെ ലോക്കപ്പിലിട്ട് പീഡിപ്പിച്ചതിനാണ് വളപട്ടണം എസ്‌ഐയെ സ്ഥലം മാറ്റിയതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്ത യൂത്ത് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവിനെ സുധാകരന്‍ മോചിപ്പിക്കുകയും എസ്‌ഐയ്ക്ക് നേരെ അസഭ്യ വര്‍ഷം നടത്തുകയും ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. പൊലീസ് വകുപ്പിനെ കുറ്റപ്പെടുത്തി രംഗത്തെത്തിയ സുധാകരന് മറുപടിയുമായി തിരവഞ്ചൂരും എത്തിയത് പ്രശ്‌നം സങ്കീര്‍ണ്ണമാക്കി.ഇതെ തുടര്‍ന്ന് ഇരുവരേയും അനുകൂലിച്ചും പ്രതികൂലിച്ചും സംസ്ഥാനത്ത് പലയിടങ്ങളിലും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു.












Click it and Unblock the Notifications