Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹരിത എംഎല്‍എമാര്‍ക്കെതിരെ ജോര്‍ജ്

PC George
കോട്ടയം: ഹരിത എം.എല്‍.എമാര്‍ എന്നവകാശപ്പെടുന്നവര്‍ യഥാര്‍ഥത്തില്‍ രമ്യഹര്‍മ്മ എംഎല്‍എമാരാണെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ്. എറണാകുളത്ത് താമസിക്കുന്ന ഇവര്‍ എങ്ങനെ ഹരിത എംഎല്‍എമാരാകുമെന്നും ജോര്‍ജ് ചോദിച്ചു. മലയോരമേഖലയില്‍ നിന്ന് വരുന്ന തന്നെപ്പോലുള്ളവരാണ് യഥാര്‍ഥ ഹരിത എംഎല്‍എമാരെന്നും ജോര്‍ജ് പറഞ്ഞു. ഹരിത എംഎല്‍എമാര്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ യുഡിഎഫിന്റെ പ്രതിച്ഛായയെ മോശമായി ബാധിച്ചുവെന്നും ചീഫ് വിപ്പ് അഭിപ്രായപ്പെട്ടു.

നെല്ലിയാമ്പതി വിഷയത്തെ ചൊല്ലി പിസി ജോര്‍ജും ഹരിത എംഎല്‍എമാരും തമ്മില്‍ അഭിപ്രായഭിന്നത ഉടലെടുത്തിരുന്നു. തുടര്‍ന്ന് ഹരിതരാഷ്ട്രീയത്തിന്റെ വക്താക്കളായ വിഡി സതീശന്‍, ടിഎന്‍ പ്രതാപന്‍ തുടങ്ങിയവര്‍ക്കെതിരെ ജോര്‍ജ് പരസ്യപ്രസ്താവനയുമായി രംഗത്തെത്തുകയായിരുന്നു.

നെല്ലിയാമ്പതി അടക്കമുള്ള എസ്റ്റേറ്റുകള്‍ റവന്യൂ ഭൂമിയാണെന്ന പിസി ജോര്‍ജിന്റെ വാദത്തെ ഹരിത എംഎല്‍എമാര്‍ എതിര്‍ക്കുകയായിരുന്നു. നെല്ലിയാമ്പതി വിഷയം പഠിക്കാന്‍ നിയോഗിച്ചിരിക്കുന്ന ഉപസമിതിയിലും ഇത് തര്‍ക്ക വിഷയമായി തുടരുകയാണ്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ തര്‍ക്കഭൂമിയെ വനഭൂമിയായി കാണണമെന്ന നിലപാടാണ് സമിതി ചെയര്‍മാന്‍ രാജന്‍ബാബുവിന്. എന്നാല്‍ തന്റെ പക്കലുള്ള രേഖകളുടെ അടിസ്ഥാനത്തില്‍ ഇത് റവന്യൂ ഭൂമിയാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പിസി ജോര്‍ജ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+