ബസ് ചാര്‍ജ് വര്‍ധന:എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം
തിരുവനന്തപുരം: ബസ് ചാര്‍ജ് കൂട്ടിയതിനെതിരെ എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. കൊല്ലം ആലപ്പുഴ ജില്ലാ കേന്ദ്രങ്ങളിലേയ്ക്ക് നടത്തിയ മാര്‍ച്ചിനിടെയാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ഒട്ടേറെ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സമരക്കാരെ പിരിച്ചുവിടാനായി പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. അതേസമയം കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ എസ്എഫ്‌ഐ നടത്തിയ മാര്‍ച്ച് സമാധാനപരമായിരുന്നു.
കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് കൂട്ടിയതിനെതിരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.
ഇന്ധന വിലവര്‍ദ്ധനവിന തുടര്‍ന്നാണ് സംസ്ഥാനത്ത് ബസ് യാത്രാനിരക്കുകള്‍ വര്‍ധിപ്പിച്ചത്. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്കും ഉയര്‍ത്തി. വിദ്യാര്‍ഥികളുടെ മിനിമം കണ്‍സെഷന്‍ നിരക്ക് ഒരു രൂപയായാണ് വര്‍ധിപ്പിച്ചത്. കുറഞ്ഞ യാത്രാക്കൂലി ആറ് രൂപയായി കൂട്ടി.
ബസിനൊപ്പം ഓട്ടോ, ടാക്‌സി എന്നിവയുടെ നിരക്കും കൂട്ടിയിട്ടുണ്ട്. 2011 ഓഗസ്റ്റ് എട്ടിനാണ് ഏറ്റവുമൊടുവില്‍ സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചത്. അന്ന് മിനിമം ചാര്‍ജ് അഞ്ചുരൂപയായി അന്ന് വര്‍ദ്ധിപ്പിച്ചു. ഡീസല്‍ വില വര്‍ദ്ധന മൂന്നുരൂപയോളം കൂട്ടിയപ്പോഴായിരുന്നു അത്.ഇന്ധന വിലവര്‍ദ്ധനവിനെ തുടര്‍ന്ന് നിരക്ക് വര്‍ദ്ധനവിനെക്കുറിച്ച് പഠിച്ച ഉപസമിതി വര്‍ദ്ധനവിന് അനുമതി നല്‍കിയിരുന്നു. ഈ ശുപാര്‍ശകൂടി പഠിച്ചാണ് യാത്രാനിരക്കുകള്‍ ഉയര്‍ത്താന്‍ മന്ത്രിസഭ തീരുമാനമെടുത്തത്.












Click it and Unblock the Notifications