കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുരു ദൈവമല്ല എന്ന്‌ പറയുന്നത്‌ അജ്ഞതകൊണ്ട്‌

  • By Shabnam Aarif
Google Oneindia Malayalam News

Vellapally Nateshan
കോല്ലം: ശ്രീനാരായണ ഗുരു ദൈവമാണോ എന്ന്‌ ചോദിച്ച സുപ്രീം കോടതിക്കെതിരെ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപള്ളി നടേശന്‍ രംഗത്ത്‌. അജ്ഞത കൊണ്ടാണ്‌ ഗുരു ദൈവമല്ല എന്ന്‌ പറയുന്നത്‌ എന്നാണ്‌ അദ്ദേഹം അഭിപ്രായപ്പെട്ടത്‌.

ശ്രീനാരായണ ഗുരുവിനെ ദൈവമായി കാണുന്നതില്‍ തെറ്റില്ല എന്നു പറഞ്ഞ വെള്ളാപള്ളി ചരിത്രം പഠിച്ചവര്‍ ഗുരു ദൈവമല്ല എന്ന്‌ പറയില്ല എന്നും വിശ്വാസത്തിന്‌ എതിരെ വിരല്‍ ചൂണ്ടുന്നത്‌ ശരിയല്ല എന്നും അഭിപ്രായപ്പെട്ടു. അതുപോലെ സുപ്രീം കോടതിയെ ഇക്കാര്യം ബോധ്യപ്പെടുത്തേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിന്‌ ഉണ്ട്‌ എന്നും അദ്ദേഹം പറഞ്ഞു.

ജനപ്രതിനിധികള്‍ ആള്‍ ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്യരുത്‌ എന്ന്‌ സുപ്രീം കോടതി പറഞ്ഞതിനോട്‌ പ്രതികരിക്കുകയായിരുന്ന ശ്രീനാരായണ ഗുരു ധര്‍മ്മ പരിപാലന സംഘം ജനറല്‍ സെക്രട്ടറി. ഭരണകൂടം വ്യവസ്ഥ ചെയ്യുന്നത്‌ സത്യപ്രതിജ്ഞ ദൈവനാമത്തിലോ, ദൃഢപ്രതിജ്ഞയോ ചെയ്യാനാണ്‌ എന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ശ്രീനാരായണ ഗുരു ദൈവമാണോ എന്നും ഗുരു എങ്ങനെയാണ്‌ ദൈവമാകുന്നത്‌ എന്നും കോടതി ചോദിച്ചിരുന്നു.

ജെഎസ്‌എഫിനെ പ്രതിനിധീകരിച്ച്‌ 2001ല്‍ഡ കൊടുങ്ങല്ലൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ട ഉമേഷ്‌ ചള്ളിയില്‍ ശ്രീനാരായണ ഗുരുവിന്റെ പേരില്‍ ആയിരുന്നു സത്യപ്രതിജ്ഞ ചെയ്‌തത്‌.

ഉമേഷ്‌ ചള്ളിയിലിന്റെ ഈ നടപടിക്ക്‌ എതിരെ ഹൈക്കോടതിയില്‍ ഒരു ഹര്‍ജി സമര്‍പ്പിക്കപ്പെടുകയും, ഹര്‍ജിക്ക്‌ അനുകൂല വിധി ഉണ്ടാവുകയും ചെയ്‌തിരുന്നു. ഇതിനെതിരെ ഉമേഷ്‌ ചള്ളിയില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ ആണ്‌ കോടതി ഗുരു ദൈവമാകുന്നത്‌ എങ്ങനെ എന്ന്‌ ചോദിച്ചത്‌.

English summary
SNDP General Secretary Vellapalli Nateshan declares that Sreenarayan Guru as God opposing Supreme Court's stand.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X