രാജ്യവും പാര്‍ട്ടിയും രക്ഷിക്കാന്‍ അഴിമതി തടയണം

രാജ്യത്ത് നിന്നും അഴിമതി തുടച്ചു നീക്കിയില്ലെങ്കില്‍ രാജ്യവും പാര്‍ട്ടിയും തകരും എന്നാണ് ഹു ജിന്റാഓ അഭിപ്രായപ്പെട്ടത്. ഒരു ദശകത്തിന് ശേഷം ചൈനയില്‍ അധികാര കൈമാറ്റത്തിന് വേദിയൊരുങ്ങുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട് ഈ പതിനെട്ടാം പാര്‍ട്ടി കോണ്‍ഗ്രസിന്.
നിലവില്‍ രാജ്യത്തിന്റെ വൈസ് പ്രസിഡന്റ് ആയ സി ജിന്‍പിങ് ആയിരിക്കും പുതിയ ചൈനീസ് പ്രസിഡന്റ് എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതുപോലെ പ്രധാനമന്ത്രി വെന്‍ ജിയാബാഓയുടെ പിന്‍തുടര്‍ച്ചക്കാരനായി ലി കേക്കിയാങ്ങ് എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
ഒരാഴ്‌ചയോളം നീണ്ടു നില്‌ക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ചൈന നേരിടുന്ന വ്യത്യസ്‌ത പ്രദേശിക, അന്തര്‍ ദേശീയ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യും. 2,280 പ്രതിനിധികളും, പ്രത്യേക ക്ഷണിതാക്കളും ഉള്‍പ്പെടെ ആകെ 2,325 ആളുകള്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പതിനെട്ടാം ദേശീയ കോണ്‍ഗ്രസില്‍ പങ്കെടുക്കും.
നവംബര്‍ 14നാണ് പാര്‍ട്ടി കോണ്‍ഗ്രസ് അവസാനിക്കുക.












Click it and Unblock the Notifications