കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്വാട്ടിമലയില്‍ ഭൂചലനം, 48 മരണം

Google Oneindia Malayalam News

Quatemala Earthquake
സാന്‍മാര്‍കോസ്: ഗ്വാട്ടിമലയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ 48 പേര്‍ മരിച്ചു. സാന്‍ മാര്‍കോസ് പ്രവിശ്യയിലുണ്ടായ കമ്പനം റിക്ടര്‍ സ്‌കെയിലില്‍ 7.4 രേഖപ്പെടുത്തിയിട്ടുണ്ട്.

1976നു ശേഷം മധ്യ അമേരിക്കന്‍ മേഖലയിലുണ്ടാകുന്ന ഏറ്റവും ശക്തമായ കമ്പനമാണിത്. 36 വര്‍ഷം മുമ്പുണ്ടായ പ്രകൃതി ദുരന്തത്തില്‍ 20000ഓളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

നിരവധി പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണ്. മെക്‌സിക്കോ സിറ്റിയോട് തൊട്ടടുത്ത് കിടക്കുന്ന ഈ പര്‍വതമേഖലയില്‍ രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമാണെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഭൂചലനം ഉണ്ടായ ഉടന്‍ തന്നെ 100 മൈല്‍ അകലെയുള്ള ഗ്വാട്ടിമല നഗരത്തിലെ ഓഫിസുകളും കെട്ടിടങ്ങലും ഒഴിപ്പിച്ചിരുന്നു. അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വെ നല്‍കുന്ന വിവരമനുസരിച്ച് ഭൗമോപരിതലത്തില്‍ നിന്നും 26 മൈല്‍ താഴെയാണ് പ്രഭവകേന്ദ്രം.

ഇരുനൂറിലേറെ പേരെ കാണാതായിട്ടുണ്ട്. അഞ്ഞൂറോളം വീടുകള്‍ ഭാഗികമായോ പരിപൂര്‍ണമായോ തകര്‍ന്നിട്ടുണ്ട്. പരിക്കേറ്റ നൂറുകണക്കിന് പേര്‍ ചികിത്സയിലാണ്. വൈദ്യുതി ബന്ധം പരിപൂര്‍ണമായി വിച്ഛേദിക്കപ്പെട്ടത് രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നുണ്ട്. ചിലയിടങ്ങളിലുണ്ടായ മണ്ണിടിച്ചിലും ഏറെ നാശനഷ്ടങ്ങളുണ്ടാക്കി-പ്രസിഡന്റ് ഓട്ടോ പെരസ് മൊളീന പറഞ്ഞു.

English summary
A strong earthquake off the coast of Guatemala killed at least 48 people and trapped others under rubble on Wednesday,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X