ഡ്രാക്കുളയെ സ്വാഗതം ചെയ്ത് ഗൂഗിള്‍
ഡ്രാക്കുളയെ ഓര്‍മ്മിക്കാനും ഒരു ദിവസം. സെര്‍ച്ച് എന്‍ജീന്‍ ഭീമനായ ഗൂഗിളാണ് ഡ്രാക്കുളയെ ഓര്‍മ്മപ്പെടുത്തുന്ന ഡൂഡിലുമായി രംഗത്തെത്തിയത്. 1897ല്‍ പുറത്തിറങ്ങിയ ഡ്രാക്കുള എന്ന പ്രേതനോവലിന്റെ രചയിതാവായ ബ്രാംസ്‌റ്റോക്കര്‍ എന്ന ഐറിഷ് നോവലിസ്റ്റിന്റെ ജന്മദിനമാണ് നവംബര്‍ എട്ടാണ് ഗൂഗിള്‍ ഇതിനുവേണ്ടി തിരഞ്ഞെടുത്തത്.

ഈ നോവലിന്റെ വരവാണ് പ്രേതനോവലുകളുടെ പ്രചാരം വര്‍ധിപ്പിച്ചത്. 1931ല്‍ ആദ്യത്തെ ഡ്രാക്കുള സിനിമ പുറത്തിറങ്ങിയതോടെ ഈ കഥാപാത്രത്തെ ജനങ്ങള്‍ ഏറ്റെടുത്തു.
പകല്‍ സമയം മുഴുവന്‍ ശവപ്പെട്ടിയ്ക്കുള്ളില്‍ കഴിയുകയും രാത്രി പുറത്തിറങ്ങി യുവതികളുടെ രക്തം കുടിച്ച് തന്റെ ചൈതന്യം നിലനിര്‍ത്തുകയും ചെയ്യുന്ന ഡ്രാക്കുള പ്രഭു ഇന്നും ജനങ്ങളുടെ പേടിസ്വപ്‌നമാണ്.
ഡ്രാക്കുള എന്ന നോവലിനെയും കഥാപാത്രത്തെയും ആധാരമാക്കി ലോകത്തൊട്ടാകെ നൂറുകണക്കിന് സിനിമകളും നാടകങ്ങളും പുറത്തിറങ്ങിയിട്ടുണ്ട്. ഷെര്‍ലക് ഹോംസ് എന്ന അപസര്‍പ്പക കഥാപാത്രം പോലെ ഡ്രാക്കുളയും ജീവിച്ചിരുന്നുവെന്നാണ് ആരാധര്‍ വിശ്വസിക്കുന്നത്. 15ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഒരു റൊമാനിയന്‍ ജനറലാണ് ഡ്രാക്കുളയെന്ന കഥാപാത്രത്തിനു പ്രേരണയായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications