കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രീസ്: സാമ്പത്തിക നിയന്ത്രണബില്‍ പാസ്സായി

Google Oneindia Malayalam News

Greece
ഏതന്‍സ്: കടക്കെണിയില്‍ പെട്ട് നട്ടം തിരിയുന്ന ഗ്രീസില്‍ കൂടുതല്‍ സാമ്പത്തിക അച്ചടക്ക നടപടികള്‍ വരുന്നു. ഇതു സംബന്ധിച്ച ബില്ലിന് ഗ്രീസ് എംപിമാര്‍ അനുമതി നല്‍കിയതോടെയാണിത്. നികുതി വര്‍ധനവും പെന്‍ഷന്‍ വെട്ടിക്കുറയ്ക്കലും നിര്‍ദ്ദേശിക്കുന്ന ബില്‍ മൂന്നു എംപിമാരുടെ ഭൂരിപക്ഷത്തിനാണ് പാസ്സായത്.

ബില്‍ പാര്‍ലമെന്റില്‍ വോട്ടിനിടുമ്പോള്‍ തലസ്ഥാനമായ ഏതന്‍സില്‍ പ്രക്ഷോഭകാരികളും പോലിസും ഏറ്റുമുട്ടുകയായിരുന്നു. തൊഴിലാളികള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ പണിമുടക്കിനോടനുബന്ധിച്ച് വിവിധ സ്ഥലങ്ങളില്‍ തടിച്ചുകൂടിയവര്‍ വ്യാപകമായ രീതിയില്‍ ആക്രമണം അഴിച്ചുവിട്ടു. പെട്രോള്‍ ബോംബുകളെറിഞ്ഞും കൂറ്റന്‍ തീനാളങ്ങള്‍ ഉയര്‍ത്തിയുമാണ് ജനങ്ങള്‍ പോലിസുകാരെ നേരിട്ടത്.

അശാസ്ത്രീയമായി കടം വാങ്ങികൂട്ടിയതിനാല്‍ മൊത്ത വരുമാനത്തേക്കാള്‍ എത്രയോ അധികമാണ് ഗ്രീസിന്റെ ചെലവ്. സാമ്പത്തിക മാന്ദ്യം കടന്നുവന്നപ്പോള്‍ അതിനെ പ്രതിരോധിക്കാനുള്ള ശേഷി രാജ്യത്തിനില്ലാതെ പോയി. ഇപ്പോള്‍ യൂറോപ്യന്‍ യൂനിയന്റെയും ഐഎംഎഫിന്റെ സഹായത്തോടെയാണ് കടത്തിലേക്കുള്ള തുക കണ്ടെത്തുന്നത്.

പുതിയ പാക്കേജുകള്‍ ലഭിക്കുന്നതിന് യൂനിയനും അന്താരാഷ്ട്ര നാണയനിധിയും നല്‍കിയ കര്‍ശന നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ അച്ചടക്ക നടപടികള്‍. ഗീസിന് സാമ്പത്തിക ഉത്തേജക പാക്കേജ് നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നവംബര്‍ 12ാം തിയ്യതി യൂറോപ്യന്‍ യൂനിയനിലെ ധനകാര്യമന്ത്രിമാര്‍ യോഗം ചേരും.

English summary
Lawmakers in Greece have narrowly backed a fresh round of austerity measures, despite violent protests across the country
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X