കൊച്ചി മെട്രോ: പ്രതീക്ഷയുണ്ടെന്ന് ശ്രീധരന്‍

കൊച്ചി മെട്രോ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ ദിവസം നടത്താനിരുന്ന ദില്ലി യാത്ര മാറ്റി വച്ചിരുന്നു. കേന്ദ്രനഗരവികസനമന്ത്രി കമല്‍നാഥ് സ്ഥലത്തില്ലാത്തതിനാലാണ് മുഖ്യമന്ത്രിയുടെ ബുധനാഴ്ചത്തെ ദില്ലി യാത്ര മാറ്റിയത്. ഇതോടെ കൊച്ചി മെട്രോ വീണ്ടും അനിശ്ചിതത്വത്തിലായിരുന്നു.
അതേസമയം കഴിഞ്ഞ ആഴ്ച ഇ ശ്രീധരനുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. കൊച്ചി മെട്രോ പദ്ധതി ഏറ്റെടുക്കുന്നതിന് സാങ്കേതിക തടസ്സമുണ്ടെന്ന് കഴിഞ്ഞ മാസം ഡിഎംആര്‍സി വ്യക്തമാക്കിയതിനെ തുടര്‍ന്നായിരുന്നു ചര്‍ച്ച. ഇതിനു ശേഷമാണ് നവംബര്‍ 7,8 തീയതിലകളില്‍ ദില്ലിയിലെത്തി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്്. ചര്‍ച്ചയില്‍ ഇ ശ്രീധരനെ ഒപ്പം കൂട്ടുമെന്നും പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications